- Advertisement -Newspaper WordPress Theme
FOODപ്രമേഹ രോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?

പ്രമേഹ രോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?

മാമ്പഴം വളരെ രുചികരവും പോഷക ?ഗുണങ്ങള്‍ നിറഞ്ഞതുമാണ്. പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണത്തില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോ?ഗികള്‍ക്ക് ഏതൊക്കെ പഴങ്ങള്‍ കഴിക്കാം? പ്രമേഹമുള്ളവര്‍ക്ക് ഡയറ്റില്‍ മാമ്പഴം ഉള്‍പ്പെടുത്താമോ? ഇതിനെ സംബന്ധിച്ച് നിരവധി വാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചില പഴങ്ങളില്‍ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കൂടുതലാണ്.

മാമ്പഴത്തില്‍ മിതമായ ഗ്ലൈസെമിക് സൂചികയാണുള്ളത്. ദിവസവും 100 ഗ്രാം മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കില്ല. ഉയര്‍ന്ന നാരുകള്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവ മാമ്പഴത്തെ മികച്ച പഴമാക്കുന്നു.

പ്രമേഹരോഗികള്‍ക്ക് മാമ്പഴം ചെറിയ അളവില്‍ കഴിക്കാമെന്ന് വിദ?ഗ്ധര്‍ പറയുന്നു. മാമ്പഴത്തില്‍ വലിയ അളവില്‍ വിറ്റാമിന്‍ ഇ, കെ, ബി കോംപ്ലക്സ് അടങ്ങിയിട്ടുണ്ട്, കൂടാതെ കാല്‍സ്യം, പൊട്ടാസ്യം, കോപ്പര്‍ എന്നിവയുള്‍പ്പെടെയുള്ളവയും അടങ്ങിയിട്ടുണ്ട്. എന്നാല്‍ മാമ്പഴം അമിത അളവില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. അതുകൊണ്ട് തന്നെ മാമ്പഴം ജ്യൂസടിച്ച് ഒരിക്കലും കഴിക്കരുത്. മാമ്പഴം പഴമായി മാത്രം കഴിക്കുക.

മിതമായ അളവില്‍ മാമ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യും. ചെറിയ അളവില്‍ മാമ്പഴത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്നും വിദ?ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രമേഹം നിയന്ത്രിക്കുന്നതിന് ശരിയായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് മാത്രമല്ല അതിന്റെ ശരിയായ സമയവും പ്രധാനമാണ്. ഭക്ഷണത്തിനിടയില്‍ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് വിദ?ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme