രാജ്യത്തെ നാലാമത്തെ മങ്കിപോക്‌സ് കേസ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 34 വയസ്സുകാരന്‍ രോഗലക്ഷണങ്ങളോടെ 3 ദിവസം മുന്‍പാണ് ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സ തേടിയത്.പൂണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) അയച്ചിരുന്ന സാംപിളില്‍ നിന്ന് ഇന്നലെയാണു രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്.
രാജ്യത്ത് ഇതുവരെയുളള 3 കേസുകളും സ്ഥിരീകരിച്ചതു കേരളത്തിലായിരുന്നു. ഡല്‍ഹിയിലും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ക്രേന്ദ ആരോഗ്യമന്ത്രാലയം അടിയന്തര ഉന്നതതല യോഗം വിളിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്, ദേശീയ രോഗ നിയന്ത്രണകേന്ദ്രം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രോഗിയുമായി സമ്പര്‍ക്കത്തിലായവരെ ഐസലേഷനിലാക്കി.വിദേശയാത്രാ പശ്ചാത്തലം ഇല്ലെങ്കിലും ഹിമാചലിലെ മണാലിയില്‍ നടന്ന ബാച്‌ലര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.