മങ്കിപോക്‌സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്‌സ് രോഗപ്പകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്റോസ് അധാനോം ആണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.
ഈ തീരുമാനത്തിലേക്ക് ലോകാരോഗ്യ സംഘടനയെ നയിച്ചത് അഞ്ച് ഘടകളാണ് അവ ഇതാണ്
അസാധാരണവും അതിവേഗത്തിലുള്ളതുമായ രോഗപ്പകര്‍ച്ച ഉണ്ടാകുമ്പോള്‍, ആ രോഗപ്പകര്‍ച്ച രാജ്യാതിരുകള്‍ ഭേദിച്ച് പടരുമ്പോള്‍, രോഗത്തെ തടയണമെങ്കില്‍ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളപ്പോള്‍. മങ്കിപോക്‌സിന്റെ കാര്യത്തില്‍ ഇതെല്ലം ചേര്‍ന്നുവന്നിരിക്കുന്നു.
60 ലോകാരോഗ്യ സംഘട അംഗരാജ്യങ്ങളില്‍ നിന്ന് മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ, 16,000-ലധികം കുരങ്ങുപനി കേസുകളും അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മങ്കിപോക്‌സ് ചെറുക്കുന്നതിന് ഫലപ്രദമായ വിവരങ്ങളും സേവനങ്ങളും രൂപകല്‍പന ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും എല്ലാ രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് ആരോഗ്യ സംഘടന അറിയിച്ചു.
കുരങ്ങുപനിക്ക് നിലവില്‍ പ്രത്യേക ചികിത്സയില്ല. രോഗികള്‍ സാധാരണയായി ഒരു സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ താമസിക്കേണ്ടതുണ്ട്. അതിനാല്‍ അണുബാധ പടരാതിരിക്കുകയും പൊതുവായ ലക്ഷണങ്ങള്‍ ചികിത്സിക്കുകയും ചെയ്യും
ചൈനയ്ക്ക് പുറത്ത് വെറും 82 കൊവിഡ് രോഗികള്‍ മാത്രം ഉള്ളപ്പോഴാണ് ആഗോള പകര്‍ച്ചവ്യാധിയായി കൊവിഡിനെ പ്രഖ്യാപിച്ചത്. കൊവിഡ് പോലുള്ള രോഗപ്പകര്‍ച്ച മങ്കിപോക്‌സിന്റെ കാര്യത്തില്‍ ഉണ്ടാവില്ലെന്നാണ് ഇപ്പോഴും ആഗോള ഗവേഷകര്‍ പറയുന്നത്.