യൂറോപ്പിലും വിവിധ രാജ്യങ്ങളിലും കുരങ്ങ് പനി (മങ്കി പോക്‌സ്) ബാധിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി ബ്രിട്ടനില്‍ 11 പേരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. സെപെയിനില്‍ സ്ഥിരീകരിച്ച കേസുകള്‍ 21 ആയി. 20 പേര്‍ നിരീക്ഷണത്തിലാണ്. പോര്‍ച്ചുഗല്‍-14. ഇറ്റലി-3,ബല്‍ജിയം-2, ജര്‍മനി, ഫ്രാന്‍സ് ഓരോന്ന് വീതം.
ഓസ്ട്രലിയയില്‍ ബ്രിട്ടനില്‍ നിന്നെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുഎസില്‍ മാസച്യുസിറ്റ്‌സില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചു. കാനഡയില്‍ 2 പേര്‍ക്കും സ്ഥിരീകരിച്ചു. ക്യൂബെക്കില്‍ 17 പേര്‍ക്ക് വൈറസ് ബാധ സംശയിക്കുന്നു. ഒരിടത്തും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ രോഗത്തിന് ഫലപ്രദമായ വാക്‌സിനുകള്‍ ലോകത്തുണ്ട്.
ലക്ഷണങ്ങള്‍
കടുത്ത തലവേദന, പനി, ഗ്രന്ധിവീക്കം, പുറംവേദന, കുളിര്, ശരീരത്തില്‍ പാടുകള്‍, പേശീവേദന, തളര്‍ച്ച
രോഗസ്വഭാവം
2-4 ആഴ്ച ലക്ഷണങ്ങള്‍ നീണ്ട് നില്‍ക്കും
ചിലപ്പോള്‍ ഗുരുതര സ്വഭാവം കൈവരിച്ചേക്കാം
വൈറസ് ബാധിച്ച് 5-21 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ കാണിക്കാം