- Advertisement -Newspaper WordPress Theme
HEALTHപോഷകങ്ങളുടെ കലവറയായ മുതിര

പോഷകങ്ങളുടെ കലവറയായ മുതിര

മുതിര നമുക്കിടയിൽ പരിചിതനാണ്. മുതിര പോഷകങ്ങളുടെ കലവറയാണ്. പലപ്പോഴു അതിന്‍റെ ഗുണങ്ങളെ മനസിലാകാതെ അതിനെ അവഗണിക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മുതിരയുടെ ഗുണങ്ങളെ അറിയൂ

ഉയർന്ന അളവിൽ അയേൺ , കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയിൽ ധാരാളം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.

കഴിച്ചു കഴിഞ്ഞാൽ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാൽ അമിതവണ്ണമുളളവർക്കും പ്രമേഹരോഗികൾക്കും ഇടവേളകളിൽ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.

ധാരാളം ആന്‍റി  ഓക്സിഡന്‍റ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും.

ധാരാളം നാര് അടങ്ങിയിട്ടുളളതിനാൽ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും.

മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാൻ സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme