in , ,

പുതിയതരം കോവിഡ് വൈറസ് ഇന്ത്യയിലുമെത്തി

Share this story

ബ്രിട്ടണില്‍ സ്ഥിതീകരിച്ച ജനിതകമാറ്റം വന്ന കോവിഡ് 19-ന്റെ പുതിയ തരം വയറസ് ഇന്ത്യയിലും സ്ഥിതീകരിച്ചു. ബ്രിട്ടണില്‍നിന്നും ഇന്ത്യയിലേക്കെത്തിയ 6 പേരിലാണ് പുതിയതരം വയറസിനെ കണ്ടെത്തിയത്.

ജനിതകമാറ്റംവന്ന കോവിഡ് വയറസ് ആദ്യത്തേത്തിലും വേഗത്തില്‍ പടരുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പുനല്‍കുന്നത്. 70 ശതമാനത്തിലധികം വേഗത്തിലാണ് പുതിയ വയറസിന്റെ പടര്‍ച്ച. ബ്രട്ടണില്‍ പതിന്മടങ്ങ് വേഗത്തില്‍ വീണ്ടും കൊറോണ പടര്‍ന്നുപിടിച്ചതോടെയാണ് ജനിതകമാറ്റം വന്ന കൊറോണാ വയറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ജനിതകമാറ്റം സംഭവിച്ച ഈ വയറസിന്റെ 20-ഓളം വ്യത്യസ്ത രൂപങ്ങളാണ് ബ്രിട്ടണില്‍ തിരിച്ചറിഞ്ഞത്. കോവിഡിനെതിരേ കണ്ടെത്തിയ വാക്‌സിനുകള്‍ പുതിയതരം വയറസുകളെ പ്രതിരോധിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ വ്യക്തയില്ല.

യുകെയിലേക്കും പുറത്തേക്കുമുള്ള വിമാനസര്‍വ്വീസുകള്‍ ഡിസംബര്‍ 31 വരെ ഇന്ത്യ നിര്‍ത്തിവച്ചിട്ടുണ്ട്. ജനിതകമാറ്റം വന്ന വയറസുകളുടെ സാന്നിധ്യം സ്ഥിതീകരിച്ചതോടെ ഇവ കൂടുതല്‍പേരിലേക്കു പടര്‍ന്നിട്ടുണ്ടോ എന്നകാര്യം വിശദമായി പരിശോധിച്ചുവരികയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.

യുകെയില്‍ തിരിച്ചെത്തിയ ആറുപേരെ പ്രത്യേക ഇന്‍സുലേഷന്‍ യൂണിറ്റുകളില്‍ പാര്‍പ്പിച്ചു. ബെംഗളൂരുവിലെ നിംഹാന്‍സില്‍ മൂന്ന് രോഗികളും രണ്ടു പേര്‍ ഹൈദരാബാദിലെ സിസിഎംബിയിലും ഒരാള്‍ പൂനെ എന്‍ഐവിയിലുമാണ് പ്രവേശിപ്പിക്കപ്പെട്ടത്. അവരുടെ സഹയാത്രികര്‍, കുടുംബ കോണ്‍ടാക്റ്റുകള്‍, മറ്റുള്ളവര്‍ എന്നിവരെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കാനുള്ള നടപടികളിലേക്കു സര്‍ക്കാര്‍ കടന്നിട്ടുണ്ട്.

ഒന്നിലധികം മുട്ട കഴിക്കരുത്; പ്രമേഹസാധ്യതയെന്ന് ഗവേഷകര്‍

പീച്ചിങ്ങായുടെ ഗുണങ്ങളറിയുക