in

കുഞ്ഞിന് കൃത്യമായ ബുദ്ധിവളര്‍ച്ചയുണ്ടോ എന്ന് നിങ്ങള്‍ക്ക് കണ്ടെത്താം, ഇതാ ചില മാര്‍ഗങ്ങള്‍

Share this story

കുഞ്ഞുങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ആനന്ദം നിറയ്ക്കുന്നവരാണ്. കുഞ്ഞിനോട് ജനനം മുതല്‍ നാം കാട്ടുന്ന കരുതലും സ്‌നേഹവും എത്രത്തോളമാണെന്ന് നിങ്ങള്‍ ഓരോരുത്തര്‍ക്കും അറിയാം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നാം അവരുടെ കാവലാളായി ഒപ്പമുണ്ടാകുന്നു. നമ്മള്‍ സ്വന്തം ജീവനെപ്പോലെ കരുതുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യവും ബുദ്ധിവളര്‍ച്ചയുമൊക്കെ അത്രത്തോളം പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ കുഞ്ഞിന് ശരിയായ ബുദ്ധിവളര്‍ച്ചയുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ.

രണ്ട് മാസം തികയുമ്പോള്‍

അമ്മയുടെ മുഖം തിരിച്ചറിയാനും മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിയ്ക്കാനും തുടുങ്ങുന്നു

അനങ്ങുന്ന സാധാനങ്ങളെ ശ്രദ്ധിയ്ക്കുന്നു, പ്ിന്തുടരാന്‍ ശ്രമിയ്ക്കുന്നു

ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങുന്നു

മൂന്ന് മാസം തികയുമ്പോള്‍

മറ്റുള്ളവരുടെ മുഖത്ത് നോക്കുമ്പോള്‍ തന്നെ ചിരിക്കാന്‍ ആരംഭിക്കുന്നു.

കണ്ണിന് മുകളില്‍ കാണിക്കുന്ന കളിപ്പാട്ടത്തെ ഒരു വശത്തു നിന്നും മറുവശം വരെ പിന്തുടരുന്നു

ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് തല തിരിക്കുന്നു.

സ്വന്തം കൈ നോക്കി രസിക്കുന്നു

കമിഴ്ത്തി കിടത്തുമ്പോള്‍ കൈമുട്ടുകള്‍ താങ്ങി തലയും നെഞ്ചും പൊക്കി പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്നു

നാല് മാസം തികയുമ്പോള്‍

കഴുത്ത് ഉറച്ചിരിയ്ക്കും

കൈകള്‍ ശരീരത്തിന്റെ മധ്യഭാഗത്ത് നേര്‍ക്ക് ചേര്‍ത്ത് പിടിച്ച് കളിയ്ക്കുന്നു

വലിയ ശബ്ദം ഉണ്ടാക്കി ചിരിയ്ക്കുന്നു

കൂടുതല്‍ സമയം കളിപ്പാട്ടം വച്ച് കളിയ്ക്കുന്നു

അഞ്ച് മാസം തികയുമ്പോള്‍

കൈനീട്ടി സാധനങ്ങള്‍ വാങ്ങുന്നു

ശബ്ദങ്ങള്‍ പുറപ്പെടുവിയ്ക്കുന്നുനിര്‍ത്തുമ്പോള്‍ കാലുകള്‍ നിലത്തുറപ്പിയ്ക്കുന്നു

കണ്ണാടിയില്‍ നോക്കി രസിക്കുന്നു

കാലില്‍ പിടിച്ച് കളിയ്ക്കുന്നു

ആറ് മാസം തികയുമ്പോള്‍

സ്വയം കമിഴ്ന്ന് തുടങ്ങും

പരസഹായത്തോടെ ഇരിയ്ക്കാന്‍ തുടങ്ങും

കമിഴ്ത്തി കിടക്കുമ്പോള്‍ മലര്‍ന്ന് വീഴും

അപരിചിതരെ ഭയക്കും

ശബ്ദങ്ങള്‍ അനുകരിയ്ക്കും

ഇഷ്ടവും ഇഷ്ടക്കേടും പ്രകടിപ്പിയ്ക്കും

7-9 മാസം തികയുമ്പോള്‍

ഒരു കൈയ്യില്‍ നിന്ന് മറു കൈയ്യിലേയ്ക്ക് സാധനങ്ങള്‍ മാറ്റുന്നു

പരസഹായമില്ലാതെ എഴുന്നേറ്റിരിയ്ക്കുന്നു

തപ്പുകൊട്ടല്‍, ഒളിച്ചേ കണ്ടെ പോലുള്ള കളികള്‍ കളിയ്ക്കുന്നു
മുട്ടില്‍ ഇഴയുന്നു

കൂടുതല്‍ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു

പിടിച്ച് നില്‍ക്കാന്‍ തുടങ്ങുന്നു

9-12 മാസം തികയുമ്പോള്‍

ബൈബ-ബൈ – ടാറ്റാ കാണിക്കാന്‍ തുടങ്ങുന്നു
ആവശ്യങ്ങള്‍ നേടാന്‍ കരച്ചില്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങളിലൂടെ മുതിര്‍ന്നവരെ അറിയിക്കും

സാധനങ്ങള്‍ നുള്ളി എടുക്കാന്‍ തുടങ്ങും

മറ്റുള്ളവരെ ചിരിപ്പിയ്ക്കാന്‍ പ്രവര്‍ത്തികള്‍ കാട്ടി തുടങ്ങും

കളിപ്പാട്ടങ്ങള്‍ കുലുക്കുക., അടിക്കുക, എറിയുക തുടങ്ങിയ രീതികള്‍ ഉപയോഗിക്കുന്നു

തനിയെ എഴുനേറ്റ് നില്‍ക്കാന്‍ തുടങ്ങും
കപ്പില്‍ നിന്നും സ്വന്തമായി വെള്ളം കുടിയ്ക്കാന്‍ ആരംഭിയ്ക്കും

ഗര്‍ഭകാലം ഇങ്ങനെയുമാകാം, ആത്മവിശ്വാസം പകര്‍ന്ന് കാജല്‍ അഗര്‍വാള്‍

സ്വകാര്യ ആശുപത്രികളിലെ കാലാവധി തീരാറായ വാക്‌സിനുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു