- Advertisement -Newspaper WordPress Theme
covid-19കൊറന്റൈന്‍ നിബന്ധന കൂടുതല്‍ കടുപ്പിച്ച് ഖത്തര്‍

കൊറന്റൈന്‍ നിബന്ധന കൂടുതല്‍ കടുപ്പിച്ച് ഖത്തര്‍

ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്കും ഹോട്ടല്‍ കൊറന്റൈന്‍ നിര്‍ബന്ധമാക്കി

അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പെടാത്ത രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഹോട്ടല്‍ കൊറന്റൈന്‍ നിബന്ധനയില്‍ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ അറിയിച്ചു.ഫെബ്രുവരി 14 മുതല്‍ ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ഇളവുകളും ഉണ്ടായിരിക്കില്ലെന്നാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്. നിലവില്‍ ഇന്ത്യ അപകട സാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ആയതിനാല്‍ ഇന്ത്യയില്‍ നിന്നും ഖത്തറില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള എല്ലാവര്‍ക്കും ഹോട്ടല്‍ കൊറന്റൈന്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുടരും.

നേരത്തെ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഹോട്ടല്‍ കൊറന്റൈനില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരും ഇതില്‍ ഉള്‍പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.ഇത്തരം രാജ്യങ്ങളില്‍ നിന്ന് വരുന്ന ചില വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ വേണ്ടെന്ന നിബന്ധനയാണ് ഇതോടെ റദ്ദാക്കിയത്. . രാജ്യത്തെ കൊറോണ വൈറസ് സ്ഥിതിഗതികളും മറ്റു ലോകരാജ്യങ്ങളിലെ അവസ്ഥയും കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

ഖത്തറിന്റെ പുതുക്കിയ അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ 18 രാജ്യങ്ങളാണുള്ളത്. നേരത്തേ 17 രാജ്യങ്ങളായിരുന്നു ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പെട്ടിരുന്നത്.. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങി ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യക്കാര്‍ നിലവില്‍ ഈ പട്ടികയില്‍ ഇല്ല. എന്നാല്‍, ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേസ്യ തുടങ്ങിയ 11 ഏഷ്യന്‍ രാജ്യക്കാര്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പെട്ടിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme