in , , , , , ,

റാഗി ആര്‍ക്കെല്ലാം കഴിക്കാം

Share this story

ആരോഗ്യം നിലനിര്‍ത്താനും ഇന്നത്തെ ജീവിതചര്യ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും മിക്ക ആളുകളും ഗോതമ്പിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് റാഗി അഥവാ കൂവരക്. ഫിംഗര്‍ മില്ലറ്റ് എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ ബ്രൗണ്‍ ധാന്യത്തിലെ ആരോഗ്യഗുണങ്ങളും പോഷകഘടകങ്ങളുമാണ് ശരീരത്തിന് ഗുണം ചെയ്യുന്നത്.

ആഫ്രിക്കയിലെയും ഏഷ്യയിലെയും വിവിധ സ്ഥലങ്ങളില്‍ റാഗി ധാന്യമെന്ന നിലയില്‍ വളരെയധികം കൃഷി ചെയ്തുവരുന്നു. ഇന്ത്യയില്‍, പ്രധാനമായും കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ റാഗി കൃഷി ചെയ്യുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി പല രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

റാഗി രോഗമുക്തി നേടുന്നുവെന്നതിന് പുറമെ, കുഞ്ഞുങ്ങളുടെ പ്രധാന ഭക്ഷണമായും ഉപയോഗിച്ച് വരുന്നു. റാഗിയിലെ അമിനോ ആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയാണ് ശരീരത്തിന് പ്രയോജനകരമാകുന്നത്. ഇത് നിങ്ങളെ സ്വാഭാവിക രീതിയില്‍ സമ്മര്‍ദം ഒഴിവാക്കാനും മൈഗ്രെയ്ന്‍ രോഗത്തില്‍ നിന്ന് സംരക്ഷിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കൂടാതെ, പ്രമേഹം പോലുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാനും ഇത് ഉത്തമമാണ്.

എന്നാല്‍ പല പല ഗുണങ്ങള്‍ അടങ്ങിയ റാഗിക്ക് ചില ദോഷ വശങ്ങളുമുണ്ട്. അതിനാല്‍ നിങ്ങള്‍ റാഗി ഉപയോഗിക്കുന്നതിന് മുന്‍പ് അവ വരുത്തിയേക്കാവുന്ന പാര്‍ശ്വഫലങ്ങളും പ്രത്യാഘാതങ്ങളും മനസിലാക്കിയിരിക്കുക. അതായത്, ചില രോഗങ്ങള്‍ ഉള്ളവര്‍ക്ക് റാഗി ഗുണപ്രദമായ ഫലം ആയിരിക്കില്ല തരുന്നത്.

  • കിഡ്നി സ്റ്റോണ്‍ അല്ലെങ്കില്‍ കിഡ്നി സംബന്ധമായ മറ്റ് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ റാഗി കഴിക്കുന്നത് ഒഴിവാക്കുക. കാരണം, കിഡ്നി പ്രശ്നങ്ങളുള്ളവര്‍ക്ക് റാഗി ദോഷകരമാണ്.
  • തൈറോയ്ഡ് രോഗികള്‍ റാഗി കഴിക്കുന്നത് ദോഷകരമാണ്. ഇതിന്റെ അമിതമായ ഉപഭോഗം കാരണം നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
  • ഗ്യാസ് ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കൂവരക് അഥവാ റാഗി ഉപയോഗം നിയന്ത്രിക്കുക. ഇത്തരക്കാര്‍ റാഗി അമിതമായി ഉപയോഗിച്ചാല്‍ അത് വയറിളക്കം, ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
  • മലബന്ധം ഉള്ളവര്‍ റാഗി കഴിക്കരുത്. കാരണം ഇത് എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കില്ല എന്ന് മാത്രമല്ല, മലബന്ധത്തിനും കാരണമാകും. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ദിവസവും റാഗി കഴിക്കരുത്.

കുട്ടികള്‍ക്ക് പിന്നാലെ മുതിര്‍ന്നവര്‍ക്കും നോറോ വൈറസ് ബാധ

കട്ടന്‍ ചായയോ പാല്‍ചായയോ ഏതാണ് മികച്ചത് ?