in , , , , , , , ,

കുട്ടികള്‍ക്ക് പിന്നാലെ മുതിര്‍ന്നവര്‍ക്കും നോറോ വൈറസ് ബാധ

Share this story

ഉച്ചക്കടയിലെ എല്‍.പി. സ്‌കൂളിലെ കുട്ടികളില്‍ ഭക്ഷ്യവിഷബാധയ്ക്ക് സമാനമായ ദേഹാസ്വാസ്ഥ്യമുണ്ടാക്കിയ നോറോ വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്നതായി സൂചന. കുട്ടികള്‍ക്കുണ്ടായ സമാനലക്ഷണങ്ങളുമായി മുതിര്‍ന്നവരും വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രികളിലും ചികിത്സതേടി.
ഇതിനിടെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഉച്ചക്കട എല്‍.എം. എസ് എല്‍.പി.സ്‌കൂളിലും പരിസരത്തും പരിശോധന നടത്തി. സ്‌കൂളിലെത്തിയ സംഘം ഇവിടത്തെ അടുക്കള, കുടിവെളള സംഭരണികള്‍, മലിനജലം ഒഴുക്കിവിടുന്നതും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങളും പരിശോധിച്ചു.
വെളളത്തില്‍ നിന്നാവും വൈറസ് ബാധയുണ്ടായതെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിന് സമീപത്തുളള കോട്ടുകാല്‍ പഞ്ചായത്തിലെ കുടിവെളള സ്രോതസുകളും മെഡിക്കല്‍ സംഘം പരിശോധിച്ചു. അതേ സമയം രോഗബാധ ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നോറോ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ല.
കുട്ടികളിലുണ്ടായ ഛര്‍ദി, വയറിളക്കമുള്‍പ്പെട്ട സമാന ലക്ഷണങ്ങളുമായി സ്ത്രീകളും പുരുഷന്‍മാരുമടക്കമുള്ളവര്‍ വിഴിഞ്ഞം ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയതായി വാര്‍ഡംഗം മിനി വേണുഗോപാലും പറഞ്ഞു. വൈറസ് ബാധ സ്ഥരീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂളിന്റെ പരിധിയിലുളള 166 കിണറുകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്തു. രോഗവ്യാപനം കൂടുന്നുണ്ടെങ്കിലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പധികൃതര്‍.

ശരീരത്തില്‍ ഇരുമ്പിന്റെ അപര്യാപ്തത വിളര്‍ച്ചയ്ക്ക് കാരണമാകും

റാഗി ആര്‍ക്കെല്ലാം കഴിക്കാം