ചര്‍മ്മ സംരക്ഷണത്തില്‍ അരിപ്പൊടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. വെയിലേറ്റ് വാടിയ ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ അരിപ്പൊടി ഏറെ സഹായിക്കും. മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും അരിപ്പൊടി ഏറെ സഹായിക്കും.
തൈര്
1 ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും തൈരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. സാധാരണ തൈര് വേണം ഇതിനായി ഉപയോഗിക്കാന്‍. ഇനി ഈ പേസ്റ്റ് മുഖത്തിട്ട് 15 മുതല്‍ 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.
മഞ്ഞള്‍
1 ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും അല്‍പ്പം മഞ്ഞളും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മാസ്‌ക് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.
തേങ്ങാപ്പാല്‍
1 ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും തേങ്ങാപ്പാലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.
നാരങ്ങ നീര്
1 ടേബിള്‍ സ്പൂണും അരിപ്പൊടിയും ചേര്‍ത്ത് നാരങ്ങ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിടുക. അത് കഴിഞ്ഞ് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.
ഗ്രീന്‍ ടീ
1 ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും അല്‍പ്പം ഗ്രീന്‍ ടീയും ചേര്‍ത്ത് യോജിപ്പിക്കുക. അതിന് ശേഷം ഈ പേസ്റ്റ് മുഖത്തിട്ട ശേഷം ഇത് കഴുകി വ്യത്തിയാക്കാം.
കറ്റാര്‍വാഴ
ചര്‍മ്മത്തിന് കറ്റാര്‍വാഴ ഏറെ നല്ലതാണ്. 1 ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും കറ്റാര്‍വാഴയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ പേസ്റ്റ് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.
തേന്‍
1 ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും അല്‍പ്പം തേനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.