നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും സ്‌പ്രേ ചെയ്ത വസ്ത്രങ്ങളില്‍ അതിന്റെ കറപറ്റി വെള്ള നിറത്തില്‍ കാണപ്പെടുന്നത്.പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍, പ്രത്യേകിച്ചും കക്ഷങ്ങളുടെ ഭാഗത്ത് വെള്ളപ്പാടുകള്‍ ഉണ്ടാകുന്നത് സ്ഥിരമാണ്. തുണിയും പെര്‍ഫ്യൂമില്‍ അടങ്ങിയിരിക്കുന്ന ചേരുവകളും വിയര്‍പ്പും കൂടി ചേരുമ്പോഴാണ് വസ്ത്രങ്ങളില്‍ ഇത്തരത്തില്‍ കറ ഉണ്ടാവുന്നത്. ഈ കറയെ നീക്കം ചെയ്യാന്‍ ഇത്രയും മാത്രം നിങ്ങള്‍ ചെയ്താല്‍ മതി.
- വസ്ത്രത്തില്‍ കറയുണ്ടായാല്‍ നിറവ്യത്യാസവും ദുര്‍ഗന്ധവും ഉണ്ടാകുന്നു. ഇത്തരം കറകളെ കളയാന്‍ വിനാഗിരിയും സ്‌ക്രബറും മാത്രം മതി.
- രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരിയും തണുത്ത വെള്ളവും എടുത്തതിന് ശേഷം ഇത് മിക്‌സ് ചെയ്യണം. വസ്ത്രങ്ങളുടെ എണ്ണമനുസരിച്ച് വിനാഗിരിയുടെ അളവും കൂട്ടാം. വിനാഗിരി ചേര്‍ത്ത ലായനിയില്‍ ബ്രഷ് മുക്കിവെച്ചതിന് ശേഷം അതെടുത്ത് കറയുള്ള ഭാഗത്ത് നന്നായി ഉരച്ച് കഴുകണം.
- ഒരു ബക്കറ്റില്‍ തണുത്ത വെള്ളവും കുറച്ച് വിനാഗിരിയും ചേര്‍ത്തതിന് ശേഷം അതിലേക്ക് കറയുള്ള വസ്ത്രം അര മണിക്കൂര്‍ കുതിര്‍ക്കാന്‍ ഇടണം.
- വസ്ത്രം നന്നായി കുതിര്‍ന്നതിന് ശേഷം സോപ്പ് പൊടി ഉപയോഗിച്ച് കഴുകിയെടുക്കണം. ഇത് കറയെ എളുപ്പത്തില്‍ നീക്കം ചെയ്യുന്നു.
- വെള്ള വസ്ത്രങ്ങളില്‍ മഞ്ഞ നിറത്തിലാണ് ഇത്തരം കറകള്‍ കാണപ്പെടുന്നത്. ഇങ്ങനെ കറ പറ്റുമ്പോള്‍ പിന്നീട് വെള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുവാനും സാധിക്കില്ല.
- വെള്ള വസ്ത്രങ്ങളിലെ കറയെ നീക്കം ചെയ്യാന്‍ തണുത്ത വെള്ളത്തില്‍ ബേക്കിംഗ് സോഡയും ഹൈഡ്രജന്‍ പെറോക്‌സൈഡും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കണം.
- ശേഷം കറയുള്ള ഭാഗത്ത് ബേക്കിങ് സോഡ പേസ്റ്റ് പുരട്ടിയതിന് ശേഷം ബ്രഷ് ഉപയോഗിച്ച് നന്നായി ഉരക്കണം. അരമണിക്കൂര്‍ അങ്ങനെ തന്നെ വെച്ചിരിക്കാം.
- ശേഷം സോപ്പ് പൊടി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയെടുക്കണം. ഇത് വസ്ത്രത്തിലെ കറയെ എളുപ്പത്തില്‍ നീക്കം ചെയ്യുന്നു.