in , , , ,

കോവിഷീല്‍ഡ് രണ്ടാം ഡോസ് ഇടവേള 8 ആഴ്ച വരെയായി നീട്ടണമെന്ന് കേന്ദ്രം

Share this story

ന്യൂഡല്‍ഹി: മികച്ച ഫലപ്രാപ്തി ലഭിക്കാന്‍ കോവിഷീല്‍ഡ് വാക്സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസം എന്നതില്‍നിന്ന് ആറു മുതല്‍ എട്ടാഴ്ച വരെ ആക്കി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിലവില്‍ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലയളവ് 28 ദിവസം അല്ലെങ്കില്‍ നാല് മുതല്‍ ആറാഴ്ചയ്ക്കിടയില്‍ എന്നായിരുന്നു.

60വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും മറ്റ് അസുഖങ്ങളുള്ള 45 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും രണ്ടാംഘട്ട വാക്സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഡോസുകളുടെ ഇടവേള ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള പുതിയ നിര്‍ദേശം. ആസ്ട്രസെനക്ക വികസിപ്പിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡിനു മാത്രമാണ് ഇതു ബാധകമാകുകയെന്നും ഭാരത് ബയോടെക്കിന്റെ കോവിക്സീനു ബാധകമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കിയ കത്തില്‍ പറയുന്നു.

പുതിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ (എന്‍ടിഎജിഐ), നാഷണല്‍ എക്സ്പേട്ട് ഗ്രൂപ്പ് ഓഫ് വാക്സീന്‍ അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയവര്‍ പുനഃപരിശോധിച്ചുവെന്നു കേന്ദ്രം അറിയിച്ചു. ആറ് മുതല്‍ എട്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് എടുത്താല്‍ കൂടുതല്‍ മെച്ചപ്പെട്ട സംരക്ഷണം ലഭിക്കും. എന്നാല്‍ അതിലേറെ നീളാന്‍ പാടില്ലെന്നും കത്തില്‍ പറയുന്നു. വാക്സീന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജനുവരി മുതല്‍ 4.5 കോടി വാക്സീന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. മാര്‍ച്ച് 18 മുതല്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 30,000ത്തിനു മുകളിലാണ്. ഇന്ന് 46,951 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്.

സിനിമ-ക്രിക്കറ്റ് താരങ്ങളെല്ലാം കുടിക്കുന്ന ആ കറുത്ത വെള്ളം എന്താണെന്നറിയുമോ ?

തുടര്‍ച്ചയായ ഛര്‍ദ്ദിയും വയറുവേദനയും, രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും അതിവേഗം താഴേക്ക്, എക്‌മോയിലൂടെ നാലു വയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ച് കിംസ്‌ഹെല്‍ത്ത്