കാക്കയ്ക്ക് കണക്കറിയാം എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? വിശ്വസിക്കണം. കാക്കകള്‍ക്ക് ജ്യാമിതീയ രൂപങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് ജര്‍മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തി
ബുദ്ധിയുടെ കാര്യത്തില്‍ പേരുകേട്ട കാക്കകള്‍, ഇപ്പോള്‍ ആകൃതികളും ജ്യാമിതീയ ക്രമവും കണ്ടെത്താനുള്ള കഴിവുകൂടി തെളിയിച്ചിരിക്കുന്നു. ഒരു കൂട്ടം ജ്യാമിതീയ രൂപങ്ങളില്‍ നിന്ന് ഒരെണ്ണം കണ്ടെത്താന്‍ അവയ്ക്ക് കഴിയും. ചതുരങ്ങള്‍ പോലെ സ്ഥിരമായ സവിശേഷതയുള്ള ആകൃതികളാണ് ഇവയ്ക്ക് കണ്ടെത്താന്‍ എളുപ്പം.
ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്ന ആദ്യത്തെ മനുഷ്യേതര ജീവിയാണ് കാക്ക. എന്നാല്‍ കുരങ്ങുകളില്‍ നടത്തിയ മുന്‍ ഗവേഷണങ്ങളില്‍, അവയ്ക്ക് ചതുര്‍ഭുജങ്ങളെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് കണ്ടെത്തിയിരുന്നു.അതുകൊണ്ടുതന്നെ ജ്യാമിതീയ അറിവുകള്‍ മനുഷ്യനു മാത്രമായിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പഠനത്തിലെ മുഖ്യ ഗവേഷകനായ ആന്‍ഡ്രിയാസ് നീഡര്‍ പറയുന്നത് ഇപ്രകാരമാണ്. ‘നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമുള്ളതാണ് ജ്യാമിതീയ ക്രമം, മനുഷ്യര്‍ക്ക് മാത്രമേ കണ്ടെത്താന്‍ കഴിയൂ എന്ന വാദം ഇപ്പോള്‍ വ്യാജമാണ്, കാരണം കാക്കയും അക്കാര്യത്തില്‍ മിടുക്കനാണ്’.