- Advertisement -Newspaper WordPress Theme
HEALTHകാലാവസ്ഥ വ്യതിയാനം എച്ച്‌ഐവി ബാധിതരെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ

കാലാവസ്ഥ വ്യതിയാനം എച്ച്‌ഐവി ബാധിതരെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ

കാലാവസ്ഥാ വ്യതിയാനം എച്ച് ഐ വി ബാധിതരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകള്‍. എച്ച്‌ഐവി ബാധിതരില്‍ 54 ശതമാനം പേരും കിഴക്കന്‍ ആഫ്രിക്കയിലും തെക്കന്‍ ആഫ്രിക്കയിലുമാണ് താമസിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളും പേമാരിക്കും അതുപോലെതന്നെ വരള്‍ച്ചയ്ക്കും സാധ്യതയുള്ള പ്രദേശങ്ങളാണ്. അത് മാത്രമല്ല ഒന്നിലധികം പങ്കാളികളും, പണത്തിന് വേണ്ടിയുള്ള ലൈംഗിക വേഴ്ചകളും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളും എച്ച് ഐവി ബാധയ്ക്ക് കാരണമാകുന്നുണ്ട്.
ഇവിടങ്ങളിലെ കാലാവസ്ഥാവ്യതിയാനങ്ങള്‍ പരിസ്ഥിതി നാശനഷ്ടങ്ങള്‍ വരുത്തുകയും അത് കുടിയേറ്റത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് വേണ്ടത്ര ചികിത്സ ലഭിക്കാതെ വരികയും രോഗനിര്‍ണയം നടത്താനാവാതെ പോവുകയും ചെയ്യുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ എച്ച്‌ഐവിയുമായി ബന്ധപ്പെട്ട ഫലങ്ങള്‍ വിശകലനം ചെയ്യുന്ന 22 സമീപകാല പഠനങ്ങളാണ് ടൊറന്റോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ അവലോകനം ചെയ്തത്. കാലാവസ്ഥാ വ്യതിയാനം എച്ച് ഐവി പ്രതിരോധത്തെ പല വഴികളിലൂടെയും സ്വാധീനിക്കുന്നുണ്ടെന്ന് എഴുത്തുകാരനായ കാര്‍മല്‍ ലോജി പറയുന്നു. എച്ച്ഐവി ബാധിതരില്‍ പരിചരണത്തിനുള്ള സാധ്യതയില്ലായ്മ, അടിച്ചമര്‍ത്തല്‍, മോശം ചികിത്സ എന്നിവയും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
ലൈംഗികത്തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകള്‍, ലിംഗഭേദം ഉള്ളവര്‍ എന്നിവരുള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ തീവ്ര കാലാവസ്ഥാ സംഭവങ്ങളെക്കുറിച്ചും എച്ച്ഐവിയെക്കുറിച്ചുമുള്ള അറിവില്ലായ്മയും പഠനത്തില്‍ എടുത്തുപറയുന്നുണ്ട്. ഗവേഷണത്തിനും പരിശീലനത്തിലുമുള്ള വഴികള്‍ വാഗ്ദാനം ചെയ്യാന്‍ പഠനത്തിന് കഴിയുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme