കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെറുപ്പക്കാരിൽ ഹൃദയാഘാതം വർദ്ധിക്കുകയാണ്. 18- 50 വയസിനിടയിൽ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ കണക്കുകൾ വൻ തോതിൽ വർദ്ധിച്ചതായി ആരോഗ്യ വിദഗ്ധർ പറുയുന്നു. മാറിയ ജീവിതശൈലികളും ഇതിന് വഴി വയ്‌ക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. പലപ്പോഴും ഇതിന്റെ ലക്ഷണങ്ങൾ ശരീരം കാണിച്ചാലും അത് വേണ്ട പോലെ ഗൗനിക്കാത്തതും മരണത്തിനിടയാക്കുന്നു. ഇനി പറയുന്ന ലക്ഷണങ്ങൾ നിങ്ങളുടെ ശരീരം കാണിക്കുകയാണെങ്കിൽ കരുതിയിരുന്നോളൂ
വ്യായമത്തിൽ ഏർപ്പെടാതെ ഇരിക്കുമ്പോഴും ഇടയ്‌ക്കിടെ വിയർക്കുന്നുണ്ടെങ്കിൽ ഹൃദയാഘാതം വരാനുള്ള സൂചനയായിരിക്കാം ശരീരം നൽകുന്നത്. വെറുതെ ഇരിക്കുമ്പോഴും ഇത്തരക്കാർ വിയർക്കുന്നത് പതിവാണ്. അമിതമായി വിയർക്കുകയാണെങ്കിൽ ചികിത്സ തേടേണ്ടതാണ്.
കഴുത്ത് വേദന
കഠിനമായ കഴുത്ത് വേദന, പുറം വേദന, തോളെല്ല് വേദന തുടങ്ങിയവ അനുഭവപ്പെടുന്നതും ശരീരം നൽകുന്ന മുന്നറിയിപ്പാണ്. സാധാരണയായി സ്ത്രീകളിലാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടു വരുന്നത്. ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ഇത്തരം വേദനകൾ സ്വാഭാവികമാണെങ്കിലും കഠിനമായ വേദന അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടുക.
ക്ഷീണവും തളർച്ചയും
ഹൃദയാഘാതത്തിന് മുമ്പോ ഇതിനിടയിലോ ക്ഷീണവും തളർച്ചയും ദഹന പ്രശ്‌നങ്ങളും അനുഭവപ്പെട്ടേക്കാം. പൊതുവെ ഇത്തരം ലക്ഷണങ്ങൾ അസിഡിറ്റിയായി കണ്ട് കാര്യമാക്കാതെ പോകുന്നവരാണ് ഭൂരിഭാഗം ആളുകളും.
നെഞ്ച് മുറുകിയ അവസ്ഥ
നെഞ്ച് വലിഞ്ഞു മുറുകിയത് പോലെയോ സമ്മർദ്ദം അനുഭവപ്പെടുന്നതോ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായിരിക്കാം. ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കാതിരിക്കുക. കൃത്യമായി വൈദ്യസഹായം തേടേണ്ടത് അനിവര്യമാണ്.