ലളിതമായ ഒരു ഉമിനീര്‍ പരിശോധനയിലൂടെ സ്തനാര്‍ബുദ സാധ്യത കണ്ടെത്താമെന്നാണ് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ഗാരൂത്ത് ഇവാന്‍സ് നടത്തിയ പഠനം പറയുന്നത്. അന്‍പതു വയസ്സില്‍ താഴെയുളള ഏതാണ്ട് 2500 പേരെയാണ് ഇവര്‍ പഠനവിധേയരാക്കിയത്. സ്തനാര്‍ബുദ കാരണമാകാവുന്ന 300ല്‍പരം ജനിതക മാറ്റങ്ങളായിരുന്നു വിഷയം ഇത്തരം ജനിതക സാധ്യതകള്‍ കണ്ടെത്തിയവരെ പത്തു വര്‍ഷത്തോളം പിന്‍തുടര്‍ന്നതില്‍ നിന്നും ഇവരില്‍ 644 പേര്‍ക്ക് പിന്നീട് സ്തനാര്‍ബുദം വന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ലളിതമായ ഉമിനീര്‍ പരിശോധനയിലൂടെ സ്തനാര്‍ബുദ സാധ്യത നേരത്തെ അറിയാന്‍ സാധിച്ചാല്‍ ക്യത്യമായ ഇടവേളകളിലെ തുടര്‍പരിശോധനയിലൂടെയും സ്‌ക്രീനിങ്ങിലൂടെ യും സ്തനാര്‍ബുദം ആരംഭദശയില്‍ത്തന്നെ കണ്ടെത്തി ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമെന്നാണ് ഈ പഠനം പറയുന്നത്.