ന്യൂഡല്‍ഹി: രാജ്യത്ത് ടിക്ക ഉത്സവ് (വാക്‌സിനേഷന്‍ ഫെസ്റ്റിവല്‍) ആരംഭിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സമയത്തു ജനങ്ങളോടു നാലു കാര്യങ്ങളാണ് അഭ്യര്‍ഥിക്കാനുള്ളത്. ഓരോരുത്തരും ഒരാളെ വാക്‌സിനേറ്റ് ചെയ്യുക, ഓരോരുത്തരും ഒരാളെ പരിചരിക്കുക, ഓരോരുത്തരും ഒരാളെ സംരക്ഷിക്കുക, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍മിക്കുക പ്രധാനമന്ത്രി ട്വിറ്ററില്‍ അറിയിച്ചു.
ഓരോ അഭ്യര്‍ഥനകളും അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വയം വാക്‌സിനേഷന്‍ എടുക്കാനാകാത്തവരെ അതിനു സഹായിക്കണം. വാക്‌സിനേഷന്‍ സൗകര്യങ്ങളെക്കുറിച്ച് അറിയാത്തവരെയും സഹായിക്കണം. മാസ്‌ക് ധരിച്ച് ആളുകളെ സംരക്ഷിക്കുക. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍മിക്കുകയെന്നതാണു നാലാമത്തേത്. എവിടെയെങ്കിലും കോവിഡ് പോസിറ്റീവ് ആയാല്‍ ആ കുടുംബത്തിലെയോ, പ്രദേശത്തെയോ ആളുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉണ്ടാക്കണം.