തിരുവനന്തപുരം. ടൈപ്പ് വണ്‍ പ്രമേഹമുളള കുട്ടികളുടെ തുടര്‍പഠനത്തിനും സ്വകാര്യതയും സുരക്ഷതത്വവും ഉറപ്പുവരുത്തുന്നതിനുമുളള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇന്‍സുലിന്‍ എടുക്കുന്നതിത് കുട്ടികള്‍ക്ക് വ്യത്തിയുളളതും സ്വകാര്യത ഉളളതുമായ മുറി സ്‌കൂളില്‍ ലഭ്യമാക്കണം.
ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ പട്ടിക എല്ലാ സ്‌കൂളുകളും സൂക്ഷിക്കണം. ബന്ധപ്പെട്ട ക്ലാസ് അധ്യാപകര്‍ ഇത്തരം കുട്ടികളെ നിരന്തരം നിരീക്ഷിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും വേണം വൈദ്യസഹായം ആവശ്യമായ വേളയില്‍ അടിയന്തരമായി അടുത്തുളള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കണം.
വാര്‍ഷിക അധ്യാപക പരിശീലന പരിപാടിയില്‍ എല്ലാ അധ്യാപകര്‍ക്കും ടൈപ്പ് വണ്‍ പ്രമേഹത്തെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ബോധവത്കരണം നല്‍കണം. ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുളള സ്‌കൂള്‍ പ്രവേശനത്തിനായി നിലവിലുളള രീതിതുടരും.