- Advertisement -Newspaper WordPress Theme
HEALTHഎന്താണ് ഹൈപ്പര്‍കാല്‍സെമിയ?

എന്താണ് ഹൈപ്പര്‍കാല്‍സെമിയ?

ശരീരത്തിന് ആവശ്യമായ അവശ്യ പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെ ബലത്തിനും പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ശരീരത്തില്‍ വിറ്റാമിന്‍ ഡി കൂടിയേ തീരൂ. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന സ്രോതസ്. ഇതിന് പുറമെ ഭക്ഷണത്തിലൂടെയും സപ്ലിമെന്റിലൂടെയും വിറ്റാമിന്‍ ഡി ലഭിക്കും. വിറ്റാമിന്‍ ഡിയുടെ അഭാവം മാനസികാവസ്ഥ തകരാറിലാക്കുന്നതു മുതല്‍ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുക വരെ ചെയ്യാം. എന്നാല്‍ വിറ്റാമിന്‍ ഡി ശരീരത്തില്‍ അമിതമാകുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

എന്താണ് ഹൈപ്പര്‍കാല്‍സെമിയ

വിറ്റാമിന്‍ ഡി ശരീരത്തില്‍ അമിതമാകുന്നതിനെ തുടര്‍ന്ന് കാത്സ്യം അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍കാല്‍സെമിയ. വിറ്റാമിന്‍ ഡി ടോക്‌സിസിറ്റി എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. സൂര്യപ്രകാശത്തിലൂടെയോ ഭക്ഷണങ്ങളിലൂടെയോ അല്ല വൈറ്റമിന്‍-ഡി അധികമായി ശരീരത്തിലെത്തുക. സപ്ലിമെന്റുകളുടെ അമിത ഉപഭോ?ഗമാണ് പലപ്പോഴും വിറ്റാമിന്‍ ഡി ടോക്‌സിസിറ്റിക്ക് കാരണമാകുന്നത്.

അവയവങ്ങളുടെ പ്രവര്‍ത്തനം

അതിനാല്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുന്‍പ് ഡോക്ടര്‍മാരുടെ നിര്‍ദേശം നിര്‍ബന്ധമായും തേടണം. ശരീരത്തില്‍ കാത്സ്യം ആഗിരണം ചെയ്യുന്നതില്‍ വിറ്റാമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവു കൂടുന്നതോടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാത്സ്യം അടിഞ്ഞുകൂടുന്നു. ഇത് ഓക്കാനം, ഛര്‍ദ്ദി, മലബന്ധം, ക്ഷീണം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. ?തുടര്‍ന്ന് ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകള്‍, വൃക്കകള്‍ തുടങ്ങിയ മൃദുവായ ടിഷ്യൂകളില്‍ കാത്സ്യം നിക്ഷേപിക്കുന്നതിനും കാരണമാകും.

വൃക്കകളെ തകരാറിലാക്കും

ഇത് അവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പള്‍മണറി ഫൈബ്രോസിസ്, വൃക്കകളും തകരാറ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്നു. വിറ്റാമിന്‍ ഡി കൂടിയാല്‍ അത് ദഹന വ്യവസ്ഥയെയും സാരമായി ബാധിക്കും. വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കാം. പേശി വീക്കവും വേദനയും വിറ്റാമിന്‍ ഡി കൂടുന്നതിന്റെ മറ്റൊരു ലക്ഷണങ്ങളാണ്. ഉയര്‍ന്ന വൈറ്റമിന്‍ ഡി അളവ് ഫോസ്ഫറസിന്റെ ആഗിരണം വര്‍ധിപ്പിക്കുന്നതിനും കാരണമാകും. ഇത് ശരീരത്തിലെ കാത്സ്യം ഫോസ്ഫറസും തമ്മിലുള്ള സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും എല്ലുകളെ ദുര്‍ബലപ്പെടുത്തുന്ന ഹൈപ്പര്‍ഫോസ്‌ഫേറ്റീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme