ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് ല്യൂപ്പസ് (ഓട്ടോ ഇമ്മ്യൂൺ രോഗം).
ല്യൂപ്പസ് മൂലമുണ്ടാകുന്ന വീക്കം സന്ധികൾ, ചർമ്മം, വൃക്കകൾ, തലച്ചോറ്, ഹൃദയം, ശ്വാസകോശം എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളെ ബാധിക്കാം. ചില ആളുകൾക്ക് ജനിച്ച അന്ന് മുതൽ ല്യൂപ്പസ് രോഗം ഉണ്ടാകാനുള്ള സാധ്യതയുള്ളതായി മയോ ക്ലിനിക്ക് വ്യക്തമാക്കുന്നു. 15 നും 40 ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ലൂപ്പസ് രോഗം ബാധിക്കുന്നതെന്നും ഡോക്ടർമാർ വിലയിരുത്തു.
ലൂപ്പസ് രോഗത്തിന്റെ ലക്ഷണങ്ങൾ
ക്ഷീണവും പനിയും
സന്ധി വേദന,
ചർമ്മത്തിൽ മുറിവുകൾ
കണങ്കാൽ വീക്കം
ശ്വാസം മുട്ടൽ
നെഞ്ച് വേദന
മുടികൊഴിച്ചിൽ
തലവേദന,
ഓർമ്മക്കുറവ്
മുഖത്ത് കവളിലും മൂക്കിലുമായി ചിത്രശലഭത്തിൻറെ ആകൃതിയിലുള്ള ചുവന്ന പാടുകളും കാണപ്പെടുന്നത് ലൂപ്പസിന്റെ ലക്ഷണമാണ്. വെയിൽ അടിക്കുമ്പോൾ ഇതു കൂടുതൽ വ്യക്തമായി വരും. ഈ പാടുകൾ കുത്തുപോലെയോ വലുതായോ കാണപ്പെടാം. ഇത് ബട്ടർഫൈ്‌ള റാഷ്, മാലാ റാഷ് എന്ന പേരിൽ അറിയപ്പെടുന്നു. കൂടാതെ വട്ടത്തിലുള്ള മുടി കൊഴിച്ചിൽ, വായിലും മുക്കിനകത്തുമുള്ള ചെറുവ്രണങ്ങൾ തുടങ്ങിയവയും ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളാണ്.