ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. പക്ഷികളിലും രോഗബാധ ഉണ്ടാകാറുണ്ട്. ചെളിവെള്ളത്തില്‍ ആണ് രോഗം പരത്തുന്ന വെസ്റ്റ് നൈല്‍ കൊതുകുകള്‍ പെറ്റുപെരുകുന്നത്. മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ഒരു പോലെ കടിക്കുന്നതുകൊണ്ട് രോഗബാധ ഉണ്ടാകും, എന്നാല്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരില്ല.
വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജപ്പാന്‍ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ് നൈല്‍ പനിക്കും ഉള്ളതെങ്കിലും അത്രയും ഗുരുതരമാകാമെങ്കിലും എങ്കിലും ജാഗ്രത പാലിക്കണം പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ചികിത്സ തേടണം എന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ, നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍ പലപ്പോഴും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദി, ചൊറിച്ചില്‍ തുടങ്ങിയവ കാണാം. ഒരു ശതമാനം ആളുകളില്‍ അസുഖം തലച്ചോറിനെ ബാധിക്കുന്നത് കാരണം ബോധക്ഷയവും മരണവും വരെ സംഭവിക്കാം.
രോഗ പ്രതിരോധവും ശരിയായ ചികിത്സയും കൊണ്ട് രോഗത്തെ അകറ്റി നിര്‍ത്താവുന്നതാണ്. വാക്‌സിന്‍ ലഭ്യമല്ല എന്നതിനാല്‍, കൊതുകു കടി ഏല്‍ക്കാതിരിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധമാര്‍ഗം. സ്വയംചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും.
- വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക.
- ജലക്ഷാമമുള്ള ഇടങ്ങളില്‍ വെള്ളം ശേഖരിച്ചു വെക്കുന്ന വലിയ പാത്രങ്ങളുടെ മുകള്‍ഭാഗം കോട്ടണ്‍ തുണികൊണ്ട് മൂടുക.
- സ്വയം ചികിത്സ ഒഴിവാക്കുക.
- കൊതുകു കടി ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക.