മോണയുടെ ആരോഗ്യവും ഓര്‍മയും തമ്മിലെന്തു ബന്ധം എന്നായിരിക്കും ചിന്തിക്കുന്നത് മോണയുടെ ആരോഗ്യവും മേധാക്ഷയവും (Alzheimer s disease ) തമ്മില്‍ ബന്ധമുണ്ടെന്നാണ് ഫിന്‍ലന്‍ഡില്‍ നിന്നുളള ഗവേഷകര്‍ പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ജീറിയാട്രിക്‌സ് സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ടു പ്രകാരം പെരിയോഡോണ്ടൈറ്റിസ് എന്ന കടുത്ത മോണരോഗം ബാധിച്ചവരില്‍ മേധാക്ഷയം വരാനുളള സാധ്യത 23 ശതമാനം വരെ കൂടുതലാണെന്നാണു കണ്ടെത്തിയത്. ദന്താരോഗ്യവും മേധാക്ഷയവും തമ്മിലുളള ബന്ധത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച 47 പഠന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചു പഠിച്ചതില്‍ നിന്നാണ് ഇവര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഈസറ്റേണ്‍ ഫിന്‍ലന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ.സാം ആഷറും സംഘവുമാണ് ഈയൊരു പഠനം നടത്തിയത് അതുകൊണ്ടു പതിവായി ദന്തരോഗ വിദഗ്ധനെ കണ്ടോളൂ. കൂടുതല്‍ കാലം മികച്ച ഓര്‍മശക്തി നിലനിര്‍ത്താം.