- Advertisement -Newspaper WordPress Theme
FOODകട്ടന്‍ കാപ്പി കുടിക്കുന്നതിനു മുമ്പ് ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കട്ടന്‍ കാപ്പി കുടിക്കുന്നതിനു മുമ്പ് ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഒരു ഗ്ലാസ് കാപ്പിയിലൂടെ ദിവസം ആരംഭിക്കുന്നവരാണ് മിക്കവരും. ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താനും ഉന്മേഷത്തോടെ ഇരിക്കാനും ഇത് നിങ്ങളെ സഹായിക്കും. പാല്‍ കാപ്പിയേക്കാള്‍ കട്ടന്‍ കാപ്പി കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. മിതമായ അളവില്‍ കട്ടന്‍ കാപ്പി കുടിക്കുന്നത് ശരീരത്തിന് പല ആരോഗ്യ ഗുണങ്ങളും നല്‍കും. എന്നാല്‍ കട്ടന്‍ കാപ്പിയുടെ അമിത ഉപയോഗം വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് ജീവിതശൈലിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.

ദഹന പ്രശ്നങ്ങള്‍

അമിതമായി കട്ടന്‍ കാപ്പി കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ന്യൂട്രിയന്റ്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടി കാട്ടുന്നു. അതിനാല്‍ ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കട്ടന്‍ കാപ്പിയുടെ ഉപയോഗം കുറയ്ക്കുക.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ അഡ്രിനാലില്‍ ഹോര്‍മോണ്‍ കൂട്ടാന്‍ കാരണമാകും. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ കാപ്പിയുടെ ഉപയോഗം കുറയ്ക്കേണ്ടത് പ്രധാനമാണ്.

സമ്മര്‍ദ്ദം, ഉത്കണ്ഠ

അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണുകള്‍ റിലീസ് ചെയ്യാന്‍ കാരണമാകും. ഇത് സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയിലേക്ക് നയിക്കും. മാത്രമല്ല ഉയര്‍ന്ന അളവില്‍ കാഫീന്‍ ശരീരത്തിനകത്ത് പ്രവേശിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാനും കാരണമാകും.

ഉറക്കക്കുറവ്

അമിതമായ കട്ടന്‍ കാപ്പിയുടെ ഉപയോഗം നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. ഉറങ്ങുന്നതിന് മുന്‍പ് കാപ്പി കുടിക്കുന്നത് ഉറക്കം താറുമാറാക്കും. അതിനാല്‍ ഉറങ്ങുന്നതിന് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ മുന്‍പ് കാപ്പി കുടിക്കാതിരിക്കുക.

നിര്‍ജ്ജലീകരണം

കാപ്പി അമിതമായി കുടിക്കുന്നത് മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കാനും നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ കാപ്പിയുടെ ഉപയോഗം പരിമിതപെടുത്തുക.

ധാതുക്കളുടെ ആഗിരണം തടയും

ഇരുമ്പ്, കാല്‍സ്യം, സിങ്ക് ഉള്‍പ്പെടെയുള്ള ധാതുക്കള്‍ ആഗിരണം ചെയ്യുന്നത് തടയാന്‍ കാപ്പിയുടെ അമിത ഉപയോഗം ഇടയാക്കും. ഇത് ശരീരത്തിന് ആവശ്യമായ ധാതുക്കള്‍ ലഭ്യക്കാതെ വരാന്‍ കാരണമാകുകയും പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ചര്‍മ്മരോഗ്യം

അമിതമായി കാപ്പി കുടിക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇത് ചര്‍മ്മം വരണ്ടത്താക്കാനും ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വരാന്‍ ഇടയാക്കും. കൂടാതെ ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാനും കാപ്പിയുടെ അമിത ഉപയോഗം കാരണമാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme