മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പിട്ടു കഴുകുന്നതും സാമൂഹിക അകലം പാലിക്കുന്നതും മാത്രമാണ് കൊറോണയെ പ്രതിരോധിക്കാനുള്ള വഴികള്‍. എന്നാല്‍ ഇടയ്ക്കിടെ വായ കഴുകുന്നതും പ്രയോജനപ്പെടുമെന്നാണ് പെന്‍ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിന്‍ ഗവേഷണ പഠനത്തില്‍ പറയുന്നത്. വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ലോകം കാത്തിരിക്കയാണ്. അതിനുമുമ്പ് കൊറോണാ വൈറസ് വ്യാപനം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്ന ഭാഗമായി നടത്തിയ പഠനമാണ് ഇക്കാര്യം കണ്ടെത്തിയത്.

അണുബാധയ്ക്ക് ശേഷം വായിലെ വൈറസിന്റെ അളവ് കുറയ്ക്കുന്നതിന് വായ കഴുകുന്നതുകൊണ്ടാകും. ചെറുചൂട് വെള്ളത്തില്‍ മഞ്ഞള്‍ പൊടിയിട്ട് വായില്‍കൊള്ളുന്നതെല്ലാം നമ്മുടെ പൂര്‍വ്വികരുടെ ശീലമായിരുന്നെന്നും നമ്മള്‍ ഓര്‍ക്കണം. വായ കഴുകുന്നതുകൊണ്ട് സാര്‍സ്-കൊറോണ വൈറസ് വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നു. കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ പരത്തുന്ന വൈറസിന്റെ അളവ് കുറയ്ക്കാന്‍ ചില മൗത്ത്‌വാഷുകള്‍ക്ക് കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നത്.
പകര്‍ച്ചവ്യാധി വൈറസ് നിര്‍ജ്ജീവമാക്കുന്നതിന് നിരവധി മൗത്ത് വാഷ്, ഗാര്‍ഗല്‍ ഉല്‍പ്പന്നങ്ങളും ഫലപ്രദമായിരുന്നു. 30 സെക്കന്‍ഡ് കോണ്‍ടാക്റ്റ് സമയത്തിന് ശേഷം പലരും 99.9% വൈറസ് പ്രവര്‍ത്തനരഹിതമാക്കി, ചിലത് 30 സെക്കന്‍ഡിനുശേഷം 99.99% വൈറസ് നിര്‍ജ്ജീവമാക്കി. മെഡിക്കല്‍ വൈറോളജി ജേണലില്‍ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുക എന്നതാണ് ഈ ഫലങ്ങളുടെ അടുത്ത ഘട്ടമെന്ന് പെന്‍ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മേയേഴ്‌സ് പറഞ്ഞു. ഭാവിയിലെ പഠനങ്ങളില്‍ മനുഷ്യ കൊറോണ വൈറസുകള്‍ നിര്‍ജ്ജീവമാക്കുന്ന ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ അന്വേഷണത്തിന് മുതല്‍ക്കൂട്ടാവുന്ന കണ്ടെത്തലുകളാണ് ഈ പഠനറിപ്പോര്‍ട്ട്.