- Advertisement -Newspaper WordPress Theme
covid-19പതിനൊന്ന് സംസ്ഥാനങ്ങള്‍ രോഗ വ്യാപന ആശങ്ക ഉയര്‍ത്തുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദേശം

പതിനൊന്ന് സംസ്ഥാനങ്ങള്‍ രോഗ വ്യാപന ആശങ്ക ഉയര്‍ത്തുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദേശം

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പതിനൊന്ന് സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി യോഗം ചേര്‍ന്നു. എല്ലാ സംസ്ഥാനങ്ങളോടും കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.

മഹാരാഷ്ട്രയില്‍ രോഗ വ്യാപന സാഹചര്യം മോശമായ പശ്ചാത്തലത്തില്‍ കൂടുതല്‍ ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. പതിനൊന്ന് സംസ്ഥാനങ്ങള്‍ രോഗ വ്യാപനത്തില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. തൊണ്ണൂറ് ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു. അതോടൊപ്പം വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രഭരണ പ്രദേശങ്ങളോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme