spot_img
spot_img
HomeBEAUTYഎറ്റവും കൂടുതല്‍ ലൈംഗികത ആസ്വദിക്കുന്നത് സസ്യാഹാരികളെന്ന് പഠനം

എറ്റവും കൂടുതല്‍ ലൈംഗികത ആസ്വദിക്കുന്നത് സസ്യാഹാരികളെന്ന് പഠനം

ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും വീഗന്‍ അല്ലെങ്കില്‍ സസ്യാഹാരി ആവുക എന്നതാണ് പുതിയ ട്രെന്‍ഡ്. മാംസാഹാരികളെക്കാള്‍ മികച്ച പ്രണയിതാക്കളും കൂടുതലായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നവരും സസ്യാഹാരികള്‍ ആണെന്ന് ഒരു സര്‍വേഫലം പറയുന്നു.
ഇതുമാത്രമല്ല, സസ്യാഹാരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാംസാഹാരികള്‍ കിടക്കയില്‍ കൂടുതല്‍ സ്വാര്‍ഥരും തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ അസംതൃപ്തരും ആണെന്നും യുകെ യിലെ ഹക്ക്‌നള്‍ ഡിസ്പാച്ച് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.
ഇറച്ചി കഴിക്കുന്നവര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം സെക്‌സ് ആസ്വദിക്കുമ്പോള്‍ ഭൂരിഭാഗം (57 ശതമാനം) സസ്യാഹാരികളും ആഴ്ചയില്‍ മൂന്നു നാലു തവണ സ്‌നേഹം പങ്കു വയ്ക്കുന്നതായി സര്‍വേ പറയുന്നു. 84 ശതമാനം സസ്യാഹാരികളും തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ സംതൃപ്തരായിരിക്കുമ്പോള്‍ മാംസാഹാരികളില്‍ 59 ശതമാനം മാത്രമാണ് സംതൃപ്തി അനുഭവിക്കുന്നത്.
ഈ നിഗമനങ്ങളിലെത്താന്‍ യുകെയിലെ ഏറ്റവും വലിയ എക്‌സ്ട്രാ മാരിറ്റല്‍ പോര്‍ട്ടല്‍ ആയ ഇല്ലിസിറ്റ് എന്‍കൗണ്ടേഴ്‌സ് ഡോട്ട് കോം, ഏതാണ്ട് 500 സസ്യാഹാരികളെയും (ഇവരില്‍ 38 ശതമാനം പേര്‍ വീഗന്‍ ആണ്) 500 മാംസാഹാരികളെയും സര്‍വേയില്‍ പങ്കെടുപ്പിച്ചു. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം വീഗന്‍ ആയവരും തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണെന്ന് കണ്ടു.
സസ്യ ഭക്ഷണങ്ങളില്‍ സിങ്ക്, വൈറ്റമിന്‍ ബി ഇവ ധാരാളമുണ്ട്. വാഴപ്പഴം, കടല, വെണ്ണപ്പഴം തുടങ്ങിയവയും ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നവയാണ്.
വീഗന്‍ ആകുന്നത് സെറോടോണിന്റെ അളവ് കൂട്ടുകയും സന്തോഷവും ലൈംഗികാസക്തിയും വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും സര്‍വേ പറയുന്നു.

- Advertisement -

spot_img
spot_img

- Advertisement -