- Advertisement -Newspaper WordPress Theme
covid-19ഭര്‍ത്താവിന് കോവിഡ്, പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍

ഭര്‍ത്താവിന് കോവിഡ്, പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പ്രിയങ്കയുടെ കേരള യാത്ര റദ്ധാക്കി. പ്രിയങ്ക തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച പ്രിയങ്ക തന്റെ കോവിഡ് ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ചു. ഇന്ന് അസം, നാളെ തമിഴ്‌നാട്, നാലിന് കേരളം എന്നിങ്ങനെയായിരുന്നു പര്യടനത്തിനുള്ള പദ്ധതി. പുതിയ സാഹചര്യത്തില്‍ ഈ മൂന്നു ദിവസത്തെ പ്രചാരണ പരിപാടികളും റദ്ദാക്കി.
യാത്ര റദ്ദാക്കിയതില്‍ ക്ഷമ ചോദിച്ചും സ്ഥാനാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്നും പ്രിയങ്ക വിഡിയോ സന്ദേശം പുറത്തിറക്കി. നേമത്ത് പ്രിയങ്കയ്ക്ക് പകരം രാഹുല്‍ ഗാന്ധി നാളെ പ്രചാരണത്തിനെത്തും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme