in , , , , , , , , , ,

അസിഡിറ്റിയെ പ്രതിരോധിക്കാം ജീവിത രീതിയിലൂടെ

Share this story

തിരക്കേറിയ ജീവിതം പലര്‍ക്കും സമ്മാനിച്ച ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. ഇത് വളരെ ചെറിയൊരു പ്രശ്‌നമാണെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ , രോഗം അനുഭവിച്ചവര്‍ക്കറിയാം അതിന്റെ ബുദ്ധിമുട്ട് . ആമാശയ ഗ്രന്ഥികളില്‍ ദഹന രസങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നതാണ് അസിഡിറ്റിക്ക് ഇടയാകുന്നത് . ഇതുമൂലം വയറെരിച്ചില്‍ , അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും.
നെഞ്ച് , വയര്‍,തൊണ്ട എന്നിവിടങ്ങളില്‍ എരിച്ചില്‍, വായക്ക് കയ്പ് , വയറിന് അസ്വസ്ഥത, ഭക്ഷണശേഷം വയറിന് കനംവെക്കുക, തികട്ടല്‍, ഓക്കാനം, ദഹനക്കേട് എന്നിവയാണ് അസഡിറ്റിയുടെ ലക്ഷണങ്ങള്‍.

അസഡിറ്റിക്ക് കാരണം
  • സമ്മര്‍ദം
  • പുകവലി, മദ്യപാനം
  • ക്രമരഹിത ഭക്ഷണം- ഒരുനേരം കഴിക്കാതെ അടുത്ത സമയം അമിതമായി കഴിക്കുക
  • ദഹന പ്രശ് നങ്ങള്‍
  • ചില മരുന്നുകള്‍
അസിഡിറ്റിയെ എങ്ങനെ പ്രതിരോധിക്കാം
  1. പഴം, നാളികേര വെള്ളം എന്നിവ കഴിക്കുക
  2. തുളസിയിലയോ, രണ്ട് മൂന്ന് ഗ്രാമ്പൂവോ ചവക്കുക
  3. പുതിയിന ചവക്കുകയോ പുതിനയിട്ട വെള്ളം കുടിക്കുകയോ ചെയ്യാം
  4. ജീരകം ചവക്കാം അല്ലെങ്കില്‍ ജീരക വെള്ളം കുടിക്കാം
  5. രണ്ട് ഏലക്കാത്തോടിട്ട് വെള്ളം തിളപ്പിക്കുക. ഈ വെള്ളം തണുപ്പിച്ച ശേഷം കുടിക്കാം.
  6. ഭക്ഷണശേഷം അല്‍പ്പം ശര്‍ക്കര കഴിക്കുക
ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍
  • നന്നായി ചവച്ചരച്ച് സാവധാനം ഭക്ഷണം കഴിക്കുക
  • ഒരു നേരം ഒരുമിച്ച് കഴിക്കാതെ ഭക്ഷണം പലതവണയായി അല്‍പ്പാല്‍പ്പം കഴിക്കുക
  • കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുക
  • വളരെ എരിവേറിയ ഭക്ഷണം കഴിക്കാതിരിക്കുക
  • മദ്യപാനം,പുകവലി ഒഴിവാക്കുകയും ചെയ്യുക
  • മാനസിക സമ്മര്‍ദം നിയന്ത്രിക്കുക

ആയുഷ് വകുപ്പില്‍ 68.64 കോടിയുടെ 30 പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി

ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍; കേരള ഹെല്‍ത്ത് സമ്മേളനം ബുധനാഴ്ച മുതല്‍