- Advertisement -Newspaper WordPress Theme
HEALTHമെൻസ്‌ട്രൽ കപ്പാണോ ഉപയോഗിക്കുന്നത്? എങ്കിൽ പണി കിട്ടും

മെൻസ്‌ട്രൽ കപ്പാണോ ഉപയോഗിക്കുന്നത്? എങ്കിൽ പണി കിട്ടും

തുണി, സാനിറ്ററി പാഡുകൾ, ടാംപണുകൾ ഇവയേക്കാളെല്ലാം സുരക്ഷിതം മെൻസ്ട്രൽ കപ്പുകളാണെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല പല ഡോക്ടർമാരും ഇത് സജസ്റ്റ് ചെയ്യുന്നുമുണ്ട്. അതിനാൽത്തന്നെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. എന്നിരുന്നാലും അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ചില കാര്യങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. വൃക്ക പ്രശ്നങ്ങൾ പോലുള്ള ഗുരുതരമായ സങ്കീർണതകൾക്ക് മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം കാരണമാകുമത്രേ.

ഗവേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ

പല വലിപ്പത്തിലുള്ള മെൻസ്ട്രൽ കപ്പുകൾ മാർക്കറ്റിൽ ലഭ്യമാണ്. അനുയോജ്യമായത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് യൂട്ടെറോഹൈഡ്രോനെഫ്രോസിസ് (uterohydronephrosis – മൂത്രസഞ്ചിയിലേക്ക് മൂത്രം ഒഴുകുന്നത് തടസപ്പെട്ടതുമൂലം വൃക്ക വീർക്കുന്ന അവസ്ഥ) അവസ്ഥയിലേക്ക് എത്തുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിലെ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ആറ് മാസമായി മൂത്രമൊഴിക്കുമ്പോൾ വേദനയാണെന്നും, മൂത്രത്തിൽ രക്തം കണ്ടെന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഡോക്ടറെ കാണാനെത്തി.

സ്‌കാനിംഗിൽ വലതു വൃക്ക വീർത്തതായി കണ്ടെത്തി. മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാറുണ്ടെന്നും ഈ സ്ത്രീ വെളിപ്പെടുത്തി. ഇതോടെ ഒരു മാസത്തേക്ക് മെൻസ്‌ട്രൽ കപ്പ് ഉപയോഗിക്കരുതെന്നും അതിനുശേഷം പരിശോധനയ്ക്കായി വരണമെന്നും ആവശ്യപ്പെട്ടു. രണ്ടാമത്തെ റൗണ്ട് പരിശോധനകൾക്കായി യുവതിയെത്തിയപ്പോൾ വൃക്കയുടെ വീക്കം കുറഞ്ഞിരുന്നു. മാത്രമല്ല, വേദനയും മാറി. മൂത്രത്തിൽ രക്തവും വന്നില്ല.

എല്ലാ സാധാരണ നിലയിലായതായും കണ്ടെത്തി. ഇതോടെ മെൻസ്‌ട്രൽ കപ്പ് വച്ചത് മൂത്രത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തിയതാണെന്ന നിഗമനത്തിൽ ഡോക്ടർമാരെത്തി. ആറ് മാസത്തിന് ശേഷം ആ സ്ത്രീ തുടർ പരിശോധനകൾക്കെത്തി. ആരോഗ്യപ്രശ്നങ്ങൾ ഭയന്ന് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിച്ചതായി യുവതി പറഞ്ഞു.

സമാനമായ കുറച്ച് കേസുകൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ഗവേഷകർ പറയുന്നു. ‘അൾട്രാസൗണ്ട് സ്‌കാനിലൂടെയും മറ്റുമാണ് ഇത് യൂറിറ്റെറോഹൈഡ്രോനെഫ്രോസിസിന്റെ റിഗ്രഷൻ കാണിച്ചത്. മൂന്ന് കേസുകളിൽ, സ്ത്രീകൾ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് പുനഃരാരംഭിച്ചു, അവരിൽ ആർക്കും പിന്നീട് ഈ പ്രശ്‌നങ്ങൾ വന്നില്ല. കാരണം. അവർ തങ്ങൾക്ക് യോജിച്ച വലിപ്പത്തിലുള്ള കപ്പ് തിരഞ്ഞെടുത്തു.’- ഗവേഷകർ വ്യക്തമാക്കി.

മൂത്ര സംബന്ധമായ പാർശ്വഫലങ്ങൾ തടയുന്നതിന് ശരിയായ ആകൃതിയും വലിപ്പവും ഉള്ള മെൻസ്ട്രൽ കപ്പ് തിഞ്ഞെടുക്കണം. മാത്രമല്ല അത് കൃത്യമായ രീതിയിൽ വയ്ക്കുകയും വേണം. നിലവിൽ ഡോക്ടറുടെ ഉപദേശം ഇല്ലാതെ തന്നെ ആർത്തവ കപ്പുകൾ വാങ്ങാനും ഉപയോഗിക്കാനും കഴിയും, എന്നാൽ ഏത് വലിപ്പത്തിലുള്ള കപ്പാണ് ഉപയോഗിക്കേണ്ടതെന്നതടക്കമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം തേടണം.

അപകട സാദ്ധ്യതയുണ്ടോ?

സിലിക്കോൺ കൊണ്ട് നിർമ്മിച്ച മെൻസ്ട്രൽ കപ്പുകൾ സമീപ വർഷങ്ങളിൽ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദൂരയാത്ര ചെയ്യുമ്പോഴും മറ്റും ഏറെ ഗുണകരമാണ്. ഉപയോഗ ശേഷം പുറത്തെടുത്ത് രക്തം നീക്കം ചെയ്ത ശേഷം വൃത്തിയാക്കി വീണ്ടും വയ്ക്കാം. ദിവസത്തിലൊരിക്കലെങ്കിലും ചൂടുവെള്ളത്തിൽ കഴുകുന്നത് നല്ലതാണ്. മെൻസ്ട്രൽ കപ്പ് വർഷങ്ങളോളം ഉപയോഗിക്കാമെന്നതിനാൽ പണം ലാഭിക്കുകയും ചെയ്യാം.

എന്നാൽ അവ സുരക്ഷിതമണോ? ദി ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ മുൻപ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുപ്രകാരം മെൻസ്ട്രൽ കപ്പുകൾ സുരക്ഷിതമാണ്. ദരിദ്ര രാജ്യങ്ങളിൽ ഈ കപ്പ് ഒരു പ്രയോഗിക ഓപ്ഷനായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.മെൻസ്ട്രൽ കപ്പ് നീക്കം ചെയ്യുന്നതിനും വയ്ക്കുന്നതിനും മുമ്പ് കൈ വൃത്തിയായി കഴുകണം. ശുചിത്വം പാലിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ശരിയായ രീതിയിൽ മെൻസ്‌ട്രൽ കപ്പുകൾ ഉപയോഗിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ വിരളമാണെന്നാണ് മെഡിക്കൽ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

മെൻസ്‌ട്രൽ കപ്പ് ഉപയോഗിക്കേണ്ടതെങ്ങനെ?

ലോകമെമ്പാടും, മെൻസ്ട്രൽ കപ്പുകൾ വ്യാപകമായിക്കഴിഞ്ഞു. എന്നിരുന്നാലും, ആദ്യമായി ഉപയോഗിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രത്യേകിച്ച് നീക്കം ചെയ്യുമ്പോൾ. അടുത്തിടെ 530 യുവതികളിൽ നടത്തിയ ഒരു സർവേയിൽ, ആദ്യ ശ്രമത്തിൽ മെൻസ്ട്രൽ കപ്പ് നീക്കം ചെയ്യാൻ പലർക്കും ബുദ്ധിമുട്ടാണെന്ന് കണ്ടെത്തി.അപ്പോൾ എങ്ങനെ ധരിക്കണം? ആദ്യം കൈകൾ വൃത്തിയാക്കുക. തുടർന്ന് മെൻസ്ട്രൽ കപ്പ് മടക്കി നട്ടെല്ലിന്റെ അടിഭാഗം ലക്ഷ്യമാക്കി വയ്ക്കുക. കപ്പ് തിരുകിക്കഴിഞ്ഞാൽ, അത് പൂർണ്ണമായും തുറക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നീക്കം ചെയ്യുമ്പോൾ, തണ്ടിൽ വലിക്കരുത്. പകരം, കപ്പിന്റെ അടിഭാഗം ഞെക്കി പതിയെ പുറത്തെടുക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme