- Advertisement -Newspaper WordPress Theme
covid-19അബുദാബിയില്‍ കോവിഡ് പരിശോധനക്ക് നിര്‍മിത ബുദ്ധി ; 5 മിനിറ്റില്‍ ഫലം

അബുദാബിയില്‍ കോവിഡ് പരിശോധനക്ക് നിര്‍മിത ബുദ്ധി ; 5 മിനിറ്റില്‍ ഫലം

അബുദാബി: കോവിഡ് പരിശോധനക്ക് നിര്‍മിത ബുദ്ധിയുമായി അബുദാബി. 2 യുഎഇ കമ്പനികളുടെ സഹകരണത്തോടെ കനേഡിയന്‍ കമ്പനിയാണ് നിര്‍മിത ബുദ്ധി സംവിധാനം പരിചയപ്പെടുത്തിയത്.

പരിശോധനഫലം അഞ്ചു മിനിറ്റിനകം അറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്രവം എടുത്ത് പ്രത്യേക കിറ്റില്‍വച്ചു പരിശോധിക്കുന്നതോടെ നിമിഷങ്ങള്‍ക്കകം മൊബൈല്‍ ആപ്പില്‍ ഫലമറിയാം.
രണ്ടോ മൂന്നോ തുള്ളി സ്രവം പ്രത്യേക കസറ്റിലാക്കി മെഷീനില്‍റീഡ് ചെയ്യുന്നു. ഈ റീഡറില്‍ 2 വരെ ആണ് കാണുന്നതെങ്കില്‍ ഫലം പോസിറ്റീവ് ആയിരിക്കും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ കൂടുതല്‍ പേര്‍ക്കു കോവിഡ് പരിശോധന നടത്താനാകുമെന്ന് പ്യൂവര്‍ ഹെല്‍ത്ത് സീനിയര്‍ അക്കൗണ്ട് മാനേജര്‍ റംസി ഹുസൈന്‍ പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme