കരോട്ടിനോയിഡുകള്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ ഗ്രീന്‍ പീസിലുണ്ട്. തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ ഈ പോഷകങ്ങള്‍ സഹായിക്കുന്നു. തിമിരത്തിനും മാക്യുലര്‍ ഡീജനറേഷനും കാരണമാകുന്ന ഹാനികരമായ നീലവെളിച്ചത്തില്‍ നിന്നുള്ള ഫില്‍ട്ടറുകളായി ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.
പല തരത്തിലുള്ള വിറ്റാമിനുകള്‍ അതായത് എ, ബി, സി, ഇ, കെ തുടങ്ങിയവ ഇതില്‍ കാണപ്പെടുന്നു. ഇതുകൂടാതെ സിങ്ക്, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാലും ഇത് സമ്പന്നമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടിയാണ് ഗ്രീന്‍പീസ്.
കൗമെസ്‌ട്രോള്‍ എന്ന പോഷകം ഗീന്‍പീസില്‍ അടങ്ങിയിട്ടണ്ട്. ആമാശയ കാന്‍സറില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. 2009-ല്‍ മെക്‌സിക്കോ സിറ്റിയില്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത് ഗ്രീന്‍പീസും മറ്റ് പയറുവര്‍ഗങ്ങളും ദിവസവും കഴിക്കുന്നത് വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത 50% കുറയ്ക്കുന്നു എന്നാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാന്‍ ഗ്രീന്‍പീസ് സഹായകരമാണ്. ഇത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം പ്രദാനം ചെയ്യുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഫലപ്രദമാണ്.
ഗ്രീന്‍പീസില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇതുമൂലം പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ധാരാളം നാരുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നു.