- Advertisement -Newspaper WordPress Theme
HEALTHചൂട് കൂടിയാൽ ശരീരം മാത്രമല്ല മനസും അസ്വസ്ഥമാകും, ശാന്തമായ സംഗീതം കേൾക്കുക, ധാരാളം വെള്ളം...

ചൂട് കൂടിയാൽ ശരീരം മാത്രമല്ല മനസും അസ്വസ്ഥമാകും, ശാന്തമായ സംഗീതം കേൾക്കുക, ധാരാളം വെള്ളം കുടിക്കുക

വേനൽക്കാലം അതിന്റെ തീവ്രതയിലേക്ക് കടക്കുകയാണ്. വെറും ചൂട് മാത്രമല്ല ഇതിൻ്റെ പ്രശ്നം, ഉയരുന്ന താപനില നമ്മുടെ മനസ്സിനെയും കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. നമ്മുടെ ശരീരം പ്രകൃതിയുടെ താളങ്ങളുമായി ഇഴുകി ചേർന്നാണ് പ്രവർത്തിക്കുന്നത്. വെളിച്ചത്തിലെയും താപനിലയിലെയും മാറ്റങ്ങൾ നമ്മുടെ മാനസികാവസ്ഥയെയും ചിന്തകളെയും ഊർജ്ജ നിലയെയും സ്വാധീനിക്കും.

സയൻസ്ഡയറക്ടിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, താപനില ഓരോ ഡിഗ്രി സെൽഷ്യസ് കൂടുമ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മരണനിരക്ക് 2.2% വർധിക്കുകയും മാനസികാരോഗ്യ രോഗങ്ങൾ 0.9% വർധിക്കുകയും ചെയ്യുന്നു! ഡോ. ബത്രാസ് ഹെൽത്ത്കെയറിൻ്റെ സ്ഥാപകനും ചെയർമാനുമായ എമെറിറ്റസ് ഡോ. മുകേഷ് ബത്ര ചൂടിൻ്റെ ഈ മറഞ്ഞിരിക്കുന്ന ആഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.

ഉറക്കമില്ലായ്മ
രാത്രിയിലെ താപനില 25°C ന് മുകളിൽ പോകുമ്പോൾ, നമ്മുടെ ഉറക്കത്തിൻ്റെ താളം തെറ്റും. വൈകാരിക പ്രോസസ്സിംഗിനും ഓർമ്മശക്തിക്കും അത്യാവശ്യമായ സ്ലോ-വേവ്, REM സ്ലീപ്പ് സൈക്കിളുകൾക്ക് ഇത് കാര്യമായ തടസ്സമുണ്ടാക്കും. വേനൽക്കാലത്തെ ഉറക്കമില്ലായ്മ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കും. അഞ്ച് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗങ്ങൾക്ക് ശേഷം വിഷാദരോഗം വരാനുള്ള സാധ്യത 28% വരെ വർധിക്കാമെന്ന് പഠനങ്ങൾ പറയുന്നു.

സീസണൽ അഫക്റ്റീവ് ഡിസോർഡർ, വിഷാദം
സീസണൽ അഫക്റ്റീവ് ഡിസോർഡർ (SAD) സാധാരണയായി തണുപ്പുള്ള ശൈത്യകാലത്താണ് കാണപ്പെടുന്നത്. എന്നാൽ ഇതിനൊരു വേനൽക്കാല വകഭേദം കൂടിയുണ്ട്! ശൈത്യകാല SAD-ൽ അമിതമായ ഉറക്കവും കാർബോഹൈഡ്രേറ്റ് ആസക്തിയുമുണ്ടെങ്കിൽ, വേനൽക്കാല SAD-ൽ ആകട്ടെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിശപ്പ് കുറയൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ദീർഘനേരം വെളിച്ചം ഏൽക്കുന്നത് മെലറ്റോണിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ സെറോടോണിൻ റിസപ്റ്ററുകളെ കുറയ്ക്കുകയും ചെയ്യും. കഴിഞ്ഞ ഒരു ദശകത്തിൽ വേനൽക്കാല SAD കേസുകളിൽ 140% വർധനവുണ്ടായിട്ടുണ്ട്, പ്രത്യേകിച്ചും പ്രതിവർഷം 20 ദിവസത്തിൽ കൂടുതൽ 35°C ന് മുകളിൽ ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ.

ചിന്താശേഷി മന്ദഗതിയിലാവും
ചൂടിൽ ദീർഘനേരം ചെലവഴിക്കുന്നത് നമ്മുടെ ചിന്താശേഷിയെ മന്ദഗതിയിലാക്കും. ഓർമ്മശക്തി, ഏകാഗ്രത, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെല്ലാം താളം തെറ്റും. മലിനീകരണം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ചേരുമ്പോൾ ഇത് കൂടുതൽ ഗുരുതരമാകും. ശ്രദ്ധ കേന്ദ്രീകരിക്കാനും മാനസികമായി ശക്തരായിരിക്കാനും ഇത് ബുദ്ധിമുട്ടുണ്ടാക്കും.

ഹൃദയമിടിപ്പ് കൂടുക, ശ്വാസതടസം
ഉയർന്ന ചൂടിനോടുള്ള നമ്മുടെ ശരീരത്തിൻ്റെ സ്വാഭാവിക പ്രതികരണങ്ങളായ ഹൃദയമിടിപ്പ് കൂടുക, ശ്വാസതടസ്സം എന്നിവ ഉത്കണ്ഠയുടെ ലക്ഷണങ്ങളെ ഓർമ്മിപ്പിക്കും. പരിഭ്രാന്തി ആക്രമണങ്ങൾക്കോ വിട്ടുമാറാത്ത ഉത്കണ്ഠയോ ഉള്ളവർക്ക് ഇത് വേനൽക്കാലത്ത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.

ശാന്തമായ സംഗീതം കേൾക്കുക, ധാരാളം വെള്ളം കുടിക്കുക ഉറക്കത്തിന് മുൻഗണന നൽകുക, തണുത്ത അന്തരീക്ഷം ഉറപ്പാക്കുക. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ ശീലിക്കുക.
യാത്ര ചെയ്യുമ്പോൾ ശാന്തമായ സംഗീതം കേൾക്കുക, ധാരാളം വെള്ളം കുടിക്കുക. ആവശ്യമെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധൻ്റെ സഹായം തേടുക. ഇതെല്ലാം ചൂടിനെ വരുതിയിലാക്കാനുള്ള വഴികളാണ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme