- Advertisement -Newspaper WordPress Theme
FOODമാമ്പഴക്കാലമല്ലേ ? മാമ്പഴം കൊണ്ട് ലഡു ഉണ്ടാക്കാം

മാമ്പഴക്കാലമല്ലേ ? മാമ്പഴം കൊണ്ട് ലഡു ഉണ്ടാക്കാം

റവയും ഗോതമ്പും ഉപയോഗിച്ചുള്ള ലഡ്ഡു കഴിച്ച് മടുത്തോ? എങ്കിൽ ഈ വേനൽക്കാലത്ത് മാമ്പഴം ലഡ്ഡു ട്രൈ ചെയ്തു നോക്കൂ

ചേരുവകൾ നോക്കാം

മാങ്ങ- 1 കപ്പ്
തേങ്ങ ചിരകിയത്- 1/2 കപ്പ്
കണ്ടൻസ്ഡ് മിൽക്ക്- 1/4 കപ്പ്
ഏലയ്ക്കപ്പൊടി-1/2 ടീസ്പൂൺ
നെയ്യ്- 1 ടേബിൾസ്പൂൺ
പിസ്ത- ആവശ്യത്തിന്
ബദാം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാമ്പഴം വൃത്തിയായി കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഒരു പാനിലേയ്ക്ക് മാമ്പഴത്തിൻ്റെ പൾപ്പെടുത്ത് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഇടത്തരം തീയിൽ ഇളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് അര കപ്പ് തേങ്ങ ചിരകിയതും, അര ടീസ്പൂൺ ഏലയ്ക്കപ്പൊടിയും, ബദാം പിസ്ത എന്നിവയും ചേർത്തിളക്കി യോജിപ്പിക്കാം. അടുപ്പണച്ച് ഇത് തണുക്കാൻ വെയ്ക്കാം. ശേഷം കൈയ്യിൽ അൽപ്പം നെയ്യ് പുരട്ടി തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കാം. ഇത് ബാക്കി വന്ന തേങ്ങ ചിരകിയതിൽ മുക്കി കഴിക്കാം.

നായ്ക്കളിൽ ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കണം; അത് ചിലപ്പോൾ പേവിഷബാധയാകാം !

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme