in ,

പ്രസവം നിര്‍ത്തിയിട്ടും വീണ്ടും ഗര്‍ഭിണി, കുഞ്ഞിന്റെ ചെലവ് സര്‍ക്കാര്‍ വഹിയ്ക്കണമെന്ന് കോടതി വിധി

Share this story

കന്യാകുമാരി: പ്രസവം നിര്‍ത്തിയിട്ടും വീണ്ടും ഗര്‍ഭിണിയായ യുവതി നടത്തിയ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നീതി ലഭിച്ചു. മദ്രാസ് ഹൈക്കോടതിയാണ് വേറട്ടൊരു വിധി പ്രസ്താവം നടത്തിയത്. ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസ ചെലവ് തമിഴ്‌നാട് സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു കോടതി വിധി. സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയുടെ നിയമപോരാട്ടം.

കുട്ടിയ്ക്ക് 21 വയസാകുന്നത് വരെ മാസം 10,000 രൂപയും അമ്മയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു.കന്യാകുമാരിയില്‍ നിന്നുള്ള യുവതിയാണ് ഈ നിയമ പോരാട്ടം നടത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ മൂന്നാമതൊരു കുട്ടിയെ പോറ്റാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാല്‍ വീണ്ടും ഗര്‍ഭിണിയായതോടെ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതായി മനസിലായി.

കുട്ടികളില്‍ ഒമിക്രോണ്‍ അതിമാരകമാകില്ല, എന്നാല്‍ നിസാരമായി കാണുകയും അരുത്

അറിയാം ഗര്‍ഭാശയ മുഖ കാന്‍സറിനെ പറ്റി..