- Advertisement -Newspaper WordPress Theme
FOODചെട്ടിനാട് മുട്ടക്കറി

ചെട്ടിനാട് മുട്ടക്കറി

ആവശ്യമുള്ള സാധനങ്ങള്‍

മുട്ട-3 എണ്ണം
സവാള-ഒരെണ്ണം
തക്കാളി-ഒരെണ്ണം
ഗരം മസാല-ഒരു ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട- ഒരു ചെറിയ കഷണം
ഗ്രാമ്പൂ- ഒരെണ്ണം
ഉപ്പ് – പാകത്തിന്
മല്ലിയില – ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്

മസാല തയ്യാറാക്കാന്‍

തേങ്ങ ചിരകിയത് -ഒരു ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക്-2 എണ്ണം
വെളുത്തുള്ളി ചതച്ചത് -5 എണ്ണം
ഇഞ്ചി ചതച്ചത് – ഒരു ചെറിയ കഷ്ണം
മല്ലി- 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക്- ഒരു ടീസ്പൂണ്‍
ജീരകം-ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം


മുട്ട പുഴുങ്ങി തോടു കളഞ്ഞ് രണ്ടാക്കി മുറിക്കുക. ചീനച്ചട്ടി ചൂടാക്കി അരപ്പിനുള്ളവ എണ്ണ ചേര്‍ക്കാതെ ചൂടാക്കിയെടുക്കുക. ചൂടാറുമ്പോള്‍ നല്ല മയത്തില്‍ അരച്ചെടുക്കണം.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കറിവേപ്പില എന്നിവ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക. ഇനി സവാള ചേര്‍ത്ത് വഴറ്റണം. സവാള മൂത്തുവരുമ്പോള്‍ തക്കാളി ചേര്‍ക്കുക. ഇതിലേക്ക് ഗരം മസാലയും ഉപ്പും ചേര്‍ത്തിളക്കണം. നല്ലതുപോലെ വഴറ്റി അരച്ചു വച്ച മസാലയും ചേര്‍ത്തിളക്കി അഞ്ച് മിനിറ്റ് വേവിക്കുക. വെന്തു കഴിയുമ്പോള്‍ പുഴുങ്ങി വച്ച മുട്ട ചേര്‍ത്തിളക്കി തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പാം.

ചില്ലിഫ്രൈഡ് എഗ്ഗ്

ആവശ്യമുള്ള സാധനങ്ങള്‍

മുട്ട- 4 എണ്ണം
മുളക്‌പൊടി- ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് (ചെറുതായി അരിഞ്ഞത്)- 5 എണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്)- ചെറിയ കഷണം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്)- 10 അല്ലി
മഞ്ഞള്‍പ്പൊടി- 1/2 ടേബിള്‍ സ്പൂണ്‍
സവാള (ചെറുത്)- 1 എണ്ണം
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങിയതിന് ശേഷം തോട് കളഞ്ഞ് നീളത്തില്‍ രണ്ട് കഷണമാക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറിയ ചൂടില്‍ വഴറ്റുക. അതിലേക്ക് മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും പേസ്റ്റ് രൂപത്തിലാക്കിയതും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഈ മിശ്രിതം മുട്ടയുമായി നന്നായി യോജിപ്പിച്ചതിന് ശേഷം അരമണിക്കൂര്‍ മാറ്റി വയ്ക്കാം. അരപ്പ് മുട്ടയില്‍ നന്നായി പിടിക്കുന്നതിനായി അരമണിക്കൂര്‍ മാറ്റിവച്ച മുട്ട ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം അതില്‍ വറുത്തെടുക്കാം. ഇനി ചില്ലിഫ്രൈഡ് എഗ്ഗ് ചൂടോടെ വിളമ്പാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme