ചേരുവകൾ
ചിക്കൻ കാൽ കിലോ,
വെളിച്ചെണ്ണ ഒരു ലീറ്റർ,
കശ്മീരി മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ,
മഞ്ഞൾപൊടി ഒന്നേകാൽ ടീസ്പൂൺ,
നാരങ്ങാനീര് 2 ടീസ്പൂൺ,
ഗരംമസാല ഒന്നേകാൽ ടീസ്പൂൺ,
ഉപ്പു പാകത്തിന്,
ചേരുവകൾ ചിക്കനിൽ നന്നായി പുരട്ടി വയ്ക്കുക.
ചതയ്ക്കാനുള്ള ചേരുവകൾ
കറിവേപ്പില 5 ഗ്രാം,
മല്ലിയില 5ഗ്രാം,
പുതിനയില 5ഗ്രാം,
ഇഞ്ചി ചെറിയ കഷണം,
വെളുത്തുള്ളി 6 അല്ലി,
ഉണക്കമുളക് 6 എണ്ണം,
മല്ലി 3ഗ്രാം,
പച്ചമുളക് 10 എണ്ണം,
കാന്താരി 10 എണ്ണം,
പെരുംജീരകം 15 ഗ്രാം,
ചേരുവകൾ എല്ലാം ചതച്ചു പകുതി ഭാഗം മാറിനേറ്റ് ചെയ്ത ചിക്കനിൽ ചേർത്ത് അര മണിക്കൂർ വയ്ക്കുക.
പൊരിക്കുന്നവിധം:- നോൺ സ്റ്റിക്ക് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി തീ കുറച്ചുവച്ച് ചിക്കൻ വറുക്കുക. ചിക്കൻ പകുതി വേവ് ആകുമ്പോൾ ചതച്ച ബാക്കി ചേരുവകൾ ചേർത്ത് വറുത്തെടുക്കുക.
നല്ല എരിവുള്ള ഒരു ആഹാരമാണ് വിഴിഞ്ഞം ചിക്കൻ ഫ്രൈ. താൽപര്യം അനുസരിച്ച് എരിവു കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം.