in , , ,

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോഷണം പെരുകുന്നതായി പരാതി

Share this story

മെഡിക്കല്‍ കോളജ് ആതുപത്രിയിലെ കോവിഡ് വാര്‍ഡില്‍ മരിച്ച റിട്ട.പോലീസുകാരന്റെ മൃതദേഹത്തില്‍ നിന്നു വിവാഹ മോതിരം മോഷണം പോയ സംഭവത്തില്‍ റിട്ട എസ്. ഐയായ മകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

കേസ് എടുക്കാതെ മെഡിക്കല്‍ കോളജ് പോലീസ് ഒഴിഞ്ഞ മാറിയതോടെയാണ് വീട്ടുകാര്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. വിട്ടിയൂര്‍ക്കാവ് വലിയ വിള അഞ്ജനത്തില്‍ കെ കൃഷ്ണന്‍കുട്ടിയുടെ സ്വര്‍ണ്ണമോതിരമാണ് മോഷണം പോയത്. 18 വര്‍ഷം മുമ്പ് മരിച്ച അമ്മയുടെ ഓര്‍മയായി അച്ഛന്‍ സൂക്ഷിച്ച വിവാഹ മോതിരമാണ് നഷ്ടമായത്.

മോതിരം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മകന്‍ അശോക് കുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

28-ാം വാര്‍ഡില്‍ ചികിത്സയിലിരിക്കെ മേയ് 30ന് പുലര്‍ച്ചെയാണ് കൃഷ്ണന്‍കുട്ടി മരിച്ചത്. മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുംമുമ്പ് മോതിരത്തിന്റെ കാര്യം ഡ്യൂട്ടി നഴ്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

വിരലില്‍ ഇറുകി കിടക്കുകയാണെന്നും എന്തെങ്കിലും വിധത്തില്‍ ഊരിയെടുത്ത് വാര്‍ഡില്‍ സൂക്ഷിക്കാമെന്നും പിന്നീട് വന്ന് വാങ്ങിയാല്‍ മതിയെന്നും അവര്‍ അറിയിച്ചു. അടുത്ത ദിവസം ബന്ധപ്പെട്ടപ്പോള്‍ മോതിരം ഇല്ലായെന്ന മറുപടിയാണ് ലഭിച്ചത്.

തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍കോളജ് പോലീസ് സ്‌റ്റേഷനും പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ടും അന്വേ,ണം ഇല്ലാത്തതിനാലാണ് മകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കോവിഡ് ചികിത്സയില്‍ കഴിയവേ മരിച്ച പാങ്ങോട് സ്വദേശി രവിയുടെ സ്മാര്‍ട്ട് ഫോണും പണവും അടങ്ങിയ പേഴ്‌സ് പോയിരുന്നു. ബന്ധുക്കള്‍ ആസുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.
നന്ദിയോട് ആനക്കുഴി സ്വദേശി സജികുമാറിന്റെ 3000 രൂപയും 12,000 രൂപയുടെ ഫോണും മോഷണം പോയതാണ് മറ്റൊരു സംഭവം.

മോഷണം പതിവായതോടെ കോവിഡ് ചികിത്സയ്ക്കായി വരുന്ന രോഗികള്‍ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ഒഴിവാക്കമമെന്ന് ബോര്‍ഡ് സ്ഥാപിച്ച് തടിയൂരിയിരിക്കുകയാണ് അധികൃതര്‍.

ഹോമിയോപതിക്കെതിരെ സംഘടിത ശക്തികള്‍ പ്രവര്‍ത്തിക്കുന്നു: ഡോ. ജയപ്രസാദ്

കേരളത്തില്‍ ഗര്‍ഭിണിയടക്കം 12ഓളം പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി