in , , , ,

കേരളത്തില്‍ ഗര്‍ഭിണിയടക്കം 12ഓളം പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

Share this story

കേരളത്തില്‍ ഗര്‍ഭിണിയടക്കം 12ഓളം പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചു.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശി 24കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു.

തുടര്‍ന്ന് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍ഐവി പുണെയിലേക്ക് സാംപിളുകള്‍ അയച്ചു. അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാംപിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്.

സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ രാജ്യത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.2018ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് രാജ്യത്ത് ആദ്യമായി സിക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്ചിക്കന്‍ ഗുനിയയും ഡെങ്കിപനിയും പടര്‍ത്തുന്ന പകല്‍ പറക്കുന്ന കൊതുകളായ ഈഡിസ് ഈജിപ്തി തന്നെയാണ് സിക്ക വൈറസിന്റെയും വാഹകര്‍.

പനി, പേശി വേദന, കണ്ണിന് ചുവപ്പ്, ത്വക്കില്‍ തടിപ്പ്, തല വേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. 70 വര്‍ഷം മുമ്പ് ആഫ്രിക്കയിലെ കുരങ്ങുകകളിലാണ് സിക്ക വൈറസ് ആദ്യമായി കണ്ടെത്തിയത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗ ബാധ സ്ഥിരീകരിച്ചവര്‍ക്ക് നല്‍കുന്നത്.

എന്നാല്‍ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.

ഗര്‍ഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും.ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളിലെത്തിക്കും. എന്‍സിഡിസി ഡല്‍ഹി, എന്‍ഐവി പുണെ എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്.

നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ ഉള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്.സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോഷണം പെരുകുന്നതായി പരാതി

തലസ്ഥാന നഗരത്തില്‍ സിക്ക വൈറസ് എങ്ങനെ പടരാതിരിക്കും?