in , , ,

തലസ്ഥാന നഗരത്തില്‍ സിക്ക വൈറസ് എങ്ങനെ പടരാതിരിക്കും?

Share this story

തലസ്ഥാന നഗരത്തില്‍ സിക്ക വയറസ് ബാധ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷന്‍ സ്വന്തം ചെലവില്‍ ജനവാസമേഖലയായ മുട്ടത്തറയില്‍ മാലിന്യംകൊണ്ട് തട്ടി രോഗം പടര്‍ത്തുകയാണെന്നാണ് പരാതി ഉയരുന്നത്.

മുട്ടത്തറയിലെ ഒരു സ്വകാര്യവ്യക്തിയുടെ നിലമാണ് മാലിന്യം നിക്ഷേപിക്കാന്‍ നഗരസഭ കണ്ടെത്തിയിരിക്കുന്നത്. നഗരസഭ മാലിന്യം തട്ടിയിട്ടും ഉടമസ്ഥന്‍ എന്തുകൊണ്ട് പരാതിപ്പെടുന്നില്ലെന്ന് ആരും സംശയിക്കും.

കൊതുകുജന്യ രോഗമാണ് സിക്ക വയറസ്. ജനവാസമേഖലയായ മുട്ടത്തറയിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിക്ഷേപിക്കുന്ന മാലിന്യത്തില്‍നിന്നും കൊതുകുപരക്കില്ലെന്നാകും നഗരസഭയുടെ പക്ഷം.

നിലംനികത്തുന്നതിന് നിയമപരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വകാര്യവ്യക്തി മാലിന്യംകൊണ്ടുതള്ളാന്‍ നഗരസഭയ്ക്ക് അനുമതി നല്‍കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കമലേശ്വരം, മുട്ടത്തറ തുടങ്ങിയിടങ്ങളിലും നഗരസഭാ അധികൃതരുടെയും കൗണ്‍സിലര്‍മാരുടെയും ഒത്താശയോടെ ഇത്തരത്തില്‍ സ്വന്തക്കാരുടെ നിലം മാലിന്യം നിക്ഷേപിച്ച് നികത്തി കൊടുക്കുന്നതായും ആക്ഷേപമുണ്ട്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള മുട്ടത്തറ വില്ലേജിലെ ഈ മാലിന്യംകൊത്തിപ്പറക്കുന്ന പക്ഷികള്‍ കൊത്തിപ്പറക്കുന്നതും എയര്‍പോര്‍ട്ടിലേക്ക് പറന്നിറങ്ങുന്ന വിമാനങ്ങള്‍ക്ക് ഭീഷണിയാണ്.

കേരളത്തില്‍ ഗര്‍ഭിണിയടക്കം 12ഓളം പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

44 ദിവസത്തെ എക്‌മോയിലൂടെ കൊവിഡ് ബാധിതന്റെ ജീവന്‍ രക്ഷിച്ച് കിംസ്‌ഹെല്‍ത്ത്