- Advertisement -Newspaper WordPress Theme
covid-19കോവിഡ് വ്യാക്സിന്‍ ഇനിമുതല്‍ പൊതു വിപണിയിലും; അനുമതി നല്‍കി ഡിസിജിഐ

കോവിഡ് വ്യാക്സിന്‍ ഇനിമുതല്‍ പൊതു വിപണിയിലും; അനുമതി നല്‍കി ഡിസിജിഐ

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനുകള്‍ക്ക് വാണിജ്യ അനുമതി. ഉപാധികളോടെയാണ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ഡ്രഗ് റഗുലേറ്റര്‍ (ഡി സി ജി ഐ)വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയത്.

അനുമതി പ്രകാരം, ഇനി മുതല്‍ പൊതു വിപണിയില്‍ വാക്‌സിനുകള്‍ ലഭ്യമാകും. കോവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ വാക്‌സിനുകള്‍ നേരിട്ട് മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങാന്‍ സാധിക്കില്ല. പകരം ആശുപത്രികള്‍ക്കും ക്ലിനിക്കുകളും വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ സാധിക്കും.

ഇതു സംബന്ധിക്കുന്ന അധിക വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പുതിയ ഡ്രഗ്‌സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ്, 2019 പ്രകാരമാണ് വിപണി വില്‍പ്പനയ്ക്ക് കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കിയത്.അതേസമയം, ആറു മാസം കൂടുമ്പോള്‍ വാക്‌സിന്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ഡി സി ജി ഐയെ അറിയിക്കണമെന്നും പ്രത്യേകം നിര്‍ദ്ദേശം ഉണ്ട്. ജനുവരി 19 ന് ചേര്‍ന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം നിലവില്‍ വന്നത്.

നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ , കൊവിഡ് രോഗ ബാധയില്‍ നിന്നും പ്രതിരോധിക്കുന്നതിനായി ഫലപ്രദമാണ്. ഇക്കാര്യം ആരോഗ്യ മന്ത്രാലയവും ശരിവെക്കുന്നു.അതേസമയം 2021 ജനുവരി 16 തീയതി മുതലാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ആദ്യമായി വാക്‌സിന്‍ നല്‍കിയത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമായിരുന്നു. എന്നാല്‍, മാര്‍ച്ച് മാസം ആദ്യ ആഴ്ച മുതല്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 45 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങി.

തൊട്ടു പിന്നാലെ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചിരുന്നു. എന്നാല്‍, 2021 മെയ് 1 മുതല്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കുവാന്‍ അനുമതി നല്‍കി. എന്നാല്‍, കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചിട്ട് കുറച്ചു ആഴ്ചകള്‍ മാത്രമേ ആയുള്ളൂ. 2022 ജനുവരി 3 മുതലാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങിയത്. ഇതിലൂടെ മൂന്ന് മുതല്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme