- Advertisement -Newspaper WordPress Theme
LIFEവിമാനത്തില്‍ മാസ്‌കില്ലെങ്കില്‍ ഇറക്കിവിടും

വിമാനത്തില്‍ മാസ്‌കില്ലെങ്കില്‍ ഇറക്കിവിടും

കോവിഡ് മാനദണ്ഡം പാലിക്കാത്ത വിമാനയാത്രക്കാര്‍ക്കെതിരേശകതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വിമാനത്തിനുളളിലും വിമാനത്താവളങ്ങളിലും മാസ്‌ക് ധരിക്കാതെയും കോവിഡ് നിയമങ്ങള്‍ പാലിക്കാതെയും എത്തുന്ന വരെ യാത്രയില്‍നിന്ന് ഇറക്കിവിടുകയും ഉയര്‍ന്ന പിഴ ഈടാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാമെന്നും ഡല്‍ഹി ഹൈക്കോടതി അഡീഷണല്‍ ചീഫ് ജസറ്റിസ് വിപിന്‍ സംഘിവ്യകതമാക്കി.

കോവിഡ് കേസുകള്‍ നേരിയതോതില്‍ കുറയുമ്പോള്‍ നിയമങ്ങള്‍ പാലിക്കുന്നതിലെ ഗൗരവവും കുറയുന്നു വിമാനങ്ങളിലും വിമാനത്താവളങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു എന്നാരോപിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.

കോവിഡ് രോഗവ്യാപനം ഒഴിവാക്കുന്നതിനാണ് മുഖാവരണം ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുളളത്. ഭക്ഷണം കഴിക്കുകയോ വെളളം കുടിക്കുകയോ ചെയ്യുന്ന സമയങ്ങളിലൊഴികെ പൊതുസ്ഥലങ്ങളില്‍ നില്‍ക്കുമ്പോള്‍ മാസ്സ് ധരിക്കണം. വിമാനയാത്രക്കാര്‍ മുഖാവരണം ധരിക്കണമെന്നുളള നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ഇത് നടപ്പാക്കാന്‍ വ്യോമയാന ഡയറകടറേറ്റ് വിമാനക്കമ്പനികള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം രോഗവ്യാപനസമയത്ത് ആഭ്യന്തരവിമാനത്തില്‍ യാത്രചെയത ഹൈക്കോടതിയിലെ സിറ്റിങ് ജഡജി രജിസറ്റര്‍ ചെയത പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme