രക്തത്തിലെ ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതു മൂലമുള്ള ആരോഗ്യ പ്രശ്നമാണ് അനീമിയ അഥവാ വിളര്‍ച്ച എന്ന് പറയുന്നത്. കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതും തിരിച്ച് കാര്‍ബണ്‍ഡയോക്‌സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന ധര്‍മം ശരീരത്തില്‍ നിര്‍വഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകമാണ്.
ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞാല്‍ ശരീരം ചില സൂചനകള്‍ കാണിക്കും. അനീമിയ ഏത് പ്രായക്കാര്‍ക്കും വരാം. തളര്‍ച്ചയും ക്ഷീണവും തലവേദനയുമൊക്കെ ആണ് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങള്‍. അനീമിയ തന്നെ പല തരത്തിലുണ്ട്. അതില്‍ ഭക്ഷണത്തിലെ അയണിന്റെ (ഇരുമ്പിന്‍റ) കുറവ് മൂലമുണ്ടാകുന്നതാണ് അയണ്‍ ഡെഫിഷ്യന്‍സി അനീമിയ. ഇതാണ് മിക്കയാളുകളിലും കാണപ്പെടുന്നത്.
അമിതമായ ക്ഷീണം, തളര്‍ച്ച, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ഉത്സാഹക്കുറവ്, തലകറക്കം, ശരീരം വിളറി വെളുത്തുവരിക തുടങ്ങിയവ കാണപ്പെടുന്നുണ്ടെങ്കില്‍ വിളര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കുക. അതുപോലെ നടക്കുമ്പോള്‍ കിതപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചിടിപ്പ്, കാലുകളിലെ നീര്, കൈകളും കാലുകളും തണുത്തിരിക്കുക, തലവേദന തുടങ്ങിയവയൊക്കെ അനീമിയ ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍ ആണ്. വിളര്‍ച്ച മൂലം ചിലരില്‍ നഖങ്ങള്‍ പെട്ടെന്ന് പൊട്ടാം, തലമുടി കൊഴിയാം, അമിതമായി ഭക്ഷണം കഴിക്കാനുള്ള കൊതി തുടങ്ങിയവയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് വിളര്‍ച്ച ഉണ്ടാകണമെന്നില്ല. ഈ ലക്ഷണങ്ങളില്‍ ഏന്തെങ്കിലുമൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്.
ഇരുമ്പിന്‍റെ കുറവുമൂലമുണ്ടാകുന്ന വിളര്‍ച്ച തടയുന്നതിന് ഇരുമ്പ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്