അധികം എണ്ണ ഉപയോഗിക്കാതെ അടിയില്‍ കരിഞ്ഞു പിടിക്കാതെ കറികള്‍ തയ്യാറാക്കാം എന്നതു കൊണ്ട് അടുക്കളയിലെ പ്രധാനിയായി മാറിയിരിക്കുകയാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍. അവ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പുതുതായി വാങ്ങുന്ന നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നതിനു മുമ്പായി ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കാം. ശേഷം സോപ്പ് ഉപയോഗിച്ച് കഴുകാം. കട്ടി കൂടിയ സ്‌ക്രബറുകള്‍ക്കു ഉപയോഗിക്കരുത്.
നോണ്‍സ്റ്റിക് പാത്രത്തില്‍ കറികള്‍ ഇളക്കുന്നതിന് സില്‍ക്കണ്‍ അല്ലെങ്കില്‍ തടി കൊണ്ടുള്ള തവി ഉപയോഗിക്കുന്നതാണ് നല്ലത്. ഭക്ഷണം പാകം ചെയ്ത് ചൂടായിരിക്കുന്ന പാത്രത്തിലേയ്ക്ക് തണുത്ത വെള്ളം ഒഴിക്കരുത്. ഇത് നോണ്‍സ്റ്റിക് കോട്ടിങ് ഇളകുന്നതിനു കാരണമാകും.
പാത്രങ്ങള്‍ കഴുകിയതിനു ശേഷം തുടച്ച് അല്‍പം എണ്ണ തടവുന്നത് ഏറെ നാള്‍ കേടുകൂടാതെ ഉപയോഗിക്കാന്‍ സഹായിക്കും. പോളിടെട്രാഫ്‌ലൂറോഎത്തിലീന്‍ എന്ന പദാര്‍ത്ഥം കൊണ്ട് കോട്ട് ചെയ്തിരിക്കുന്ന പാത്രങ്ങളാണ് നോണ്‍സ്റ്റിക് പത്രങ്ങള്‍. ഉയര്‍ന്ന താപനിലയില്‍ ചൂടാകുമ്പോള്‍ ഈ പാത്രത്തില്‍ നിന്ന് വിഷ വസ്തുക്കള്‍ പുറത്തു വരുകയും ഇത് ആരോഗ്യത്തെ വലിയ രീതിയില്‍ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഒഴിഞ്ഞ നോണ്‍ഡിറ്റിക് പാത്രങ്ങള്‍ അധിക നേരം ചൂടാകുമ്പോള്‍ വിഷ പുക ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല നൊസ്റ്റിക് പാത്രങ്ങള്‍ പോറലുകള്‍ ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പോറലുകള്‍ സംഭവിക്കുമ്പോള്‍ പാകം ചെയ്യുന്ന ഭക്ഷണത്തിലേക്ക് ചെറിയ കണങ്ങള്‍ പുറത്തുവിടുന്നു. ഇത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.