- Advertisement -Newspaper WordPress Theme
FOODകുട്ടികള്‍ക്ക് നല്‍കാം റാഗി കുറുക്ക്; ഗുണങ്ങള്‍ ഏറെ

കുട്ടികള്‍ക്ക് നല്‍കാം റാഗി കുറുക്ക്; ഗുണങ്ങള്‍ ഏറെ

പ്രായഭേദമന്യെ എല്ലാവര്‍ക്കും ഒരു പോലെ കഴിക്കാവുന്ന ഒന്നാണ് റാഗി. പോഷകങ്ങളുടെ കലവറയാണ് റാഗി എന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറഞ്ഞു വയ്ക്കുന്നു. അതുകൊണ്ടു തന്നെ ഇവ കുട്ടികള്‍ക്ക് കൊടുക്കുന്നത് ഏറെ നല്ലതാണ്. ഫിങ്കര്‍ മില്ലറ്റ്, സൊല്ലു, നാച്നി, കൂവരക് തുടങ്ങി പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

കുഞ്ഞുങ്ങള്‍ക്ക് റാഗി കുറുക്കുണ്ടാക്കി നല്‍കുന്നതാണ് ഏറെ ഉത്തമം. ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങള്‍ക്കാണ് പ്രധാനമായും റാഗി കുറുക്ക് കൊടുക്കുന്നത്. കാത്സ്യം, അയേണ്‍, വിറ്റാമിന്‍ ഡി, വിറ്റാബിന്‍ ബി1, കാര്‍ബോഹൈട്രേറ്റ്, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയ റാഗി കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പെട്ടെന്ന് ദഹിക്കുമെന്നതും റാഗിയുടെ മറ്റൊരു ഗുണമേന്‍മയാണ്.

കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കഴിക്കാവുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് ഇത്. ധാരാളം അയേണ്‍ ഉള്ളതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ക്കും ഇവ കഴിക്കാം. റാഗിയില്‍ ധാരാളം പോളിഫിനോളുകളും നാരുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അല്‍പം റാഗി കഴിക്കുമ്പോള്‍ തന്നെ വയറു പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും ചെയ്യും. അതുകൊണ്ടു തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് റാഗി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme