തിരക്ക് പിടിച്ച ജീവിതത്തില്‍ പലപ്പോഴും നാം പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട് .
നമ്മുടെ ശരീരത്തില്‍ ഏറ്റവും ഗുണം ചെയ്യുക രാവിലെ കഴിക്കുന്ന ഭക്ഷണമാണ് .ഉറക്കമെണീറ്റുകഴിഞ്ഞ് ഒരുമണിക്കൂറിനകം പ്രഭാത ഭക്ഷണം കഴിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് .
തിരക്കുകള്‍ക്കിടെ പ്രഭാത ഭക്ഷണം നാം ഒഴിവാക്കിയാല്‍ നമുക്ക് നഷ്ടമാകുന്നത് ഒരു ദിവസം മുഴുവന്‍ ലഭിക്കുന്ന ഊര്‍ജമാണ്. ഇതിനുപുറമെ ചില അസുഖങ്ങളും പ്രഭാത ഭക്ഷണം ഒഴിവാക്കുകവഴി നമുക്ക് പിടിപെടാനിടയുണ്ട്.
പ്രമേഹം:പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ അധികം വൈകാതെ കീഴടക്കുന്ന രോഗമാണ് പ്രമേഹം.
ടൈപ്പ് 2 പ്രമേഹമാണ് ഉണ്ടാവുക.
ശരീര ഭാരം വര്‍ദ്ധിക്കല്‍ : പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നു. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍പാടില്ല എന്ന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു. ഒരു ദിവസത്തെ ഭക്ഷണത്തിന്‍റെ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്.
ഹൃദ്രോഹം: പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുടെ ഹൃദയം പണിമുടക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം ധാരാളം കൊഴുപ്പ് അടിയിക്കാന്‍ കാരണമാകും. ഇത് കൊളസ്ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും നയിക്കും.
മൈഗ്രേന്‍: : വളരെ ഉപദ്രവകാരിയായ മൈഗ്രേന്‍ നിങ്ങളെ ആക്രമിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും- പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാല്‍. ഉച്ചയ്ക്ക് നല്ലതുപോലെ ഭക്ഷണം കഴിച്ചാല്‍ ദാഹം ക്രമാതീതമായി വര്‍ദ്ധിക്കും. അതിനനുസരിച്ച് വെള്ളം കുടിക്കാന്‍ പലപ്പോഴും സാധിച്ചു എന്നു വരില്ല. ഇത് സ്ഥിരമായാല്‍ തലവേദനയും സ്ഥിരമാകും.
മാനസികാവസ്ഥയിലുള്ള വ്യത്യാസം: രാവിലെയുള്ള ഭക്ഷണം നല്ലതുപോലെ കഴിച്ചാല്‍ അന്നത്തെ ദിവസം തന്നെ ശുഭകരമായി മാറും. മാനസികോല്ലാസം ലഭിക്കുന്നതിനാലാണ്. എന്നാല്‍ രാവിലെ മുതല്‍ വിശന്നിരുന്നാല്‍ എത്ര നല്ല കാര്യങ്ങള്‍തന്നെ നടന്നാലും പൂര്‍ണമായ സന്തോഷത്തിലേക്ക് മനസിനെ എത്തിക്കുകയില്ല.