ചൂടുകാലമായതിനാല്‍ തന്നെ കൈകളില്‍ കുപ്പിവെള്ളം സൂക്ഷിക്കാറുണ്ട് മലയാളികള്‍. ചിലപ്പോള്‍ ബാഗുകളിലും കാറുകളിലുമായി അവ മര്‍ന്നുവയ്ക്കാറുമുണ്ട്. എന്നാല്‍ ഇതുപോലെ മറന്നുവച്ച കുപ്പിവെള്ളം പിന്നീട് ദാഹിക്കുമ്പോള്‍ എടുത്ത് കുടിയ്ക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഒന്ന് കരുതിയിരിക്കുക മാരക പണികള്‍ പുറകെ വരുന്നുണ്ട് .വെള്ളമല്ലെ എന്ന് കരുതി ദിവസങ്ങളോള പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നവരുണ്ടെങ്കില്‍ ഇനി അത് വേണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
കാറിലെ ചൂടില്‍ ദീര്‍ഘനേരം പ്ലാസ്റ്റിക് കുപ്പികളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോര്‍ട്ട് അനുസരിച്ച്, ചൂടേറ്റ പ്ലാസ്റ്റിക്കില്‍ നിന്ന് ദോഷകരമായ രാസവസ്തുക്കള്‍ വെള്ളത്തിലേക്ക് ലീച്ച് ചെയ്യപ്പെടുകയും അത് കുടിക്കുന്നതിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ചൂടുവെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍, ഒരു ലിറ്ററില്‍ ട്രില്യണ്‍ കണക്കിന് നാനോകണങ്ങള്‍ പുറന്തള്ളപ്പെടുന്നതായി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം കണ്ടെത്തി. ഇത്തരം വെള്ളം പതിവായി കുടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്ന കുപ്പിവെള്ളത്തില്‍ ബാക്ടീരിയ വളര്‍ച്ച മറ്റൊരു പ്രധാന പ്രശ്‌നമാണ്. കുപ്പി വേണ്ടവിധം വൃത്തിയാക്കാതിരിക്കുകയോ ഉപയോഗിച്ച വെള്ളം ദീര്‍ഘനേരം അതില്‍ തന്നെ സൂക്ഷിക്കുകയോ ചെയ്യുന്നത് ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത്തരത്തില്‍ ബാക്ടീരിയകള്‍ അടങ്ങിയ വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കും വയറുസംബന്ധമായ അസ്വസ്ഥതകള്‍ക്കും ഇടയാക്കും.
ചൂട് കാലമാണ്, ഹൈഡ്രേറ്റഡ് ആയിരിക്കേണ്ടത് അത്യാവശ്യവുമാണ്, എപ്പോഴും വെള്ളം കയ്യില്‍ കരുതുകയും വേണം. എന്നാല്‍ ദീര്‍ഘകാലത്തേക്ക് കാറില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാതിരിക്കുക. മാത്രമല്ല ആരോഗ്യകരമല്ലാത്ത പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം സൂക്ഷിക്കാതെ, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോട്ടിലോ ഇന്‍സുലേറ്റഡ് വാട്ടര്‍ ബോട്ടിലോ ഉപയോഗിക്കാം. ഉഷ്ണകാലമായതിനാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എപ്പോഴും കുടിവെള്ളം കരുതുന്നത് ഉചിതമായിരിക്കും. എന്നാല്‍ ദീര്‍ഘനേരം വാഹനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. കൂടാതെ, ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം സൂക്ഷിക്കുന്നതിനു പകരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കുപ്പികളോ ഇന്‍സുലേറ്റഡ് വാട്ടര്‍ ബോട്ടിലുകളോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.