അടുക്കള ഉപകരണങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് വീട്ടിലെ പണികള്‍ എളുപ്പമാക്കാനാണ്. അതിനാല്‍ തന്നെ ഇന്ന് എന്തും എളുപ്പത്തില്‍ പാകം ചെയ്യാനും സാധിക്കും. അത്തരത്തില്‍ അടുക്കളയില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് മിക്‌സി. എന്തുവേണമെങ്കിലും മിക്‌സി ഉപയോഗിച്ച് പൊടിക്കാനും അരക്കാനുമൊക്കെ സാധിക്കും. മിക്‌സിയില്‍ കൂര്‍ത്ത ബ്ലെയിഡുകള്‍ ഉള്ളതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങള്‍ അതില്‍ പറ്റിയിരിക്കാനും സാധ്യത വളരെ കൂടുതലാണ്. ഇത് പിന്നീട് കറയായി മാറുകയും ചെയ്യും. മിക്‌സി വൃത്തിയാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.
ലിക്വിഡ് വാഷ്
എളുപ്പത്തില്‍ മിക്‌സി വൃത്തിയാക്കാന്‍ ലിക്വിഡ് വാഷ് മതി. അതിനുവേണ്ടി ഇത്രയേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. സോപ്പ് പൊടി മിക്‌സിയിലേക്ക് ഇട്ടതിന് ശേഷം കുറച്ച് വെള്ളംകൂടെ ഒഴിച്ചുകൊടുക്കാം. ശേഷം മിക്‌സി നന്നായി കഴുകാം. ഏത് കറയും പമ്പകടക്കും.
ബേക്കിംഗ് സോഡ
എന്തും നന്നായി വൃത്തിയാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. മിക്‌സിയിലേക്ക് ഒരേ അളവില്‍ ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്തതിന് ശേഷം കുറച്ച് നേരം മിക്‌സി കുലുക്കി കഴുകണം. എന്നിട്ടും കറകള്‍ പോയില്ലെങ്കില്‍ തുണി ഉപയോഗിച്ചോ ചൂടുവെള്ളം ഉപയോഗിച്ചോ വൃത്തിയാക്കാവുന്നതാണ്.
വിനാഗിരി
വിനാഗിരിയില്‍ വലിയ അളവിലുള്ള ആസിഡ് പ്രോപ്പര്‍ട്ടി അടങ്ങിയിട്ടുണ്ട്. രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് മിക്‌സിയിലേക്ക് ഇട്ടുകൊടുക്കാം. കുറച്ച് നേരം അങ്ങനെ വെച്ചതിന് ശേഷം കഴുകിയെടുക്കാവുന്നതാണ്.
നാരങ്ങ തോട്
നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് കറകളെ എളുപ്പത്തില്‍ നീക്കം ചെയ്യുന്നു. മുറിച്ച നാരങ്ങയുടെ തോട് എടുത്തതിന് ശേഷം അത് ഉപയോഗിച്ച് മിക്‌സി ഉരച്ച് വൃത്തിയാക്കാവുന്നതാണ്. 20 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ചൂടുവെള്ളത്തില്‍ മിക്‌സി കഴുകിയെടുക്കാം. ഇത് കറയെ മാത്രമല്ല ദുര്‍ഗന്ധത്തേയും വലിച്ചെടുക്കുന്നു.