- Advertisement -Newspaper WordPress Theme
HEALTHഅമിതമായ വിയര്‍പ്പാണോ നിങ്ങളെ പ്രശ്നം;കാരണമറിഞ്ഞ് പരിഹാരം തേടാം

അമിതമായ വിയര്‍പ്പാണോ നിങ്ങളെ പ്രശ്നം;കാരണമറിഞ്ഞ് പരിഹാരം തേടാം

വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വിയര്‍പ്പ് എല്ലാവര്‍ക്കും ഇപ്പോള്‍ വലിയ പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വേനല്‍ക്കാലത്തും മഴക്കാലത്തും ഒരു പോലെ അമിതമായി വിയര്‍ക്കുന്ന ചില ആളുകള്‍ ഉണ്ട്. അമിയതമായി ഉണ്ടാകുന്ന ഈ വിയര്‍പ്പ് ശരിക്കും ഒരു രോഗാവസ്ഥ തന്നെയാണെന്ന് പറയാം.
ശരീരം കൂടുതലായി വിയര്‍ക്കുന്ന ഈ അവസ്ഥയെ ഹൈപ്പര്‍ഹിഡ്രോസിസ് എന്ന പേരിലാണ് വിളിച്ചു വരുന്നത്. ഈ അസുഖം ഉള്ളവര്‍ക്ക് വെറുതെ ഇരിക്കുമ്പോള്‍ പോലും വിയര്‍ക്കാനുള്ള സാധ്യതയുണ്ട്. ആയിരക്കണക്കിന് വിയര്‍പ്പ് ഗ്രന്ഥികളാണ് ഒരു മനുഷ്യന്റെ ശരീരത്തില്‍ ഉള്ളത്. ഇവ എക്രൈന്‍ ഗ്രന്ഥികള്‍ എന്നാണ് അറിയിപ്പെടുന്നത്. എന്തെങ്കിലും കാരണംകൊണ്ട് ശരീരത്തിലെ താപനില ഉയരുമ്പോഴാണ് ഈ ഗ്രന്ഥികള്‍ വിയര്‍പ്പ് ഉല്‍പ്പാദിപ്പിക്കുന്നത്.

ഇതിനു പുറമെ മറ്റ് പല കാരങ്ങള്‍കൊണ്ടും ശരീരം വിയര്‍ക്കാം. അതിമതമായ ഉത്കണ്ഠയോ, ക്ഷീണമോ മാനസിക സമ്മര്‍ദ്ധമോ, ഭയമോ ഉണ്ടാകുമ്പോള്‍ ശരീരം വിയര്‍ക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ഗര്‍ഭിണികളായ സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനം കൊണ്ട് വിയര്‍പ്പും ചൂടും കൂടുതലായി അനുഭവപ്പെടാനുള്ള സാധ്യത ഉണ്ട്. ഹോര്‍മോണുകളുടെ വ്യത്യാസം കൊണ്ട് ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകളും അമിതമായി വിയര്‍ക്കും. അതുപോലെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് താഴുന്ന സാഹചര്യത്തിലും ശരീരം അമിതമായി വിയര്‍ക്കുന്നതിന് കാരണമാകും.

ഇത്തരത്തില്‍ അമിത വിയര്‍പ്പുമൂലം പൊറുതി മുട്ടുന്ന ആളുകള്‍ക്ക് വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്ത് ഇതില്‍ നിന്നും ആശ്വാസം കണ്ടെത്താം. അത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്.
ശീരത്തിലെ പിഎച്ച് നില സന്തുലിതമാക്കാനും അതിലെ അസിഡിക്ക് സ്വഭാവമുള്ള സംയുക്തങ്ങള്‍ വിയര്‍പ്പ് ശമിപ്പിക്കാനും സഹായിക്കും. നാരങ്ങയും നല്ലതാണ്. അതില്‍ അടങ്ങിയിരിക്കുന്ന സിട്രസ് വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ കൊഴുപ്പു കൂടിയ ഭക്ഷണം, കുറഞ്ഞ അളവില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം, സോഡിയം ഉയര്‍ന്ന അളവിലുള്ള ഭക്ഷണം എന്നിവ ഒഴിവാക്കിയാല്‍ ചെറിയ തോതിലെങ്കിലും അമിതമായ വിയര്‍പ്പിനെ ശമിപ്പിക്കാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme