- Advertisement -Newspaper WordPress Theme
HEALTHമുഖകാന്തി കൂട്ടാൻ നെയ്യ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മുഖകാന്തി കൂട്ടാൻ നെയ്യ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മൊത്തത്തിലുള്ള ആരോഗ്യത്തിന് പുറമേ ചർമ്മ സംരക്ഷണത്തിനും നെയ്യ് മികച്ചതാണ്. ഇത് പലതരം ചർമ്മ  പ്രശ്നങ്ങൾ ചികിത്സിക്കാനും ഉപയോഗിക്കാം. ചർമ്മപ്രശ്‌നങ്ങൾ പരിഹരിക്കാൻ വീട്ടിൽ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഒന്നാണ് നെയ്യ്.  ചർമ്മസംരക്ഷണത്തിന് പതിവായി നെയ്യ് ഉപയോഗിക്കുന്നതിൻ്റെ ചില ഗുണങ്ങൾ ഇതാ…

ചർമ്മത്തെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും പോലുള്ള പോഷകങ്ങൾ നെയ്യിൽ അടങ്ങിയിരിക്കുന്നു. നെയ്യിലെ വിറ്റാമിൻ എ മുഖക്കുരുവിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മത്തിൻ്റെ പ്രതിരോധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 

നെയ്യിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുളിവുകൾ അകറ്റാൻ സഹായിക്കുന്നു. ദിവസവും കുളിക്കുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണയിൽ രണ്ട് സ്പൂൺ നെയ്യ് ചേർത്ത് ശരീരത്തിൽ മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കുന്നു. ഇത് 15 മിനിറ്റെങ്കിലും മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ കുളിക്കുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാൻ നെയ്യ് മികച്ചൊരു പ്രതിവിധിയാണ്.  ദിവസവും കണ്ണിന് താഴേ നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകുക.

ശരീരത്തിലെ ഏറ്റവും അതിലോലമായതും സെൻസിറ്റീവായതുമായ ഭാ​ഗം ചുണ്ടുകളിലെ ചർമ്മമാണ്. ചെറുചൂടുള്ള നെയ്യ് ഉപയോഗിച്ച് ചുണ്ട് മസാജ് ചെയ്യുന്നത് വിണ്ടുകീറിയ ചുണ്ടുകൾക്ക് പോഷണം നൽകുകയും ചെയ്യാം. നെയ്യും തേനും ചേർത്ത് ലിപ് ബാം ഉണ്ടാക്കി ചുണ്ടുകൾ മൃദുവായി സ്‌ക്രബ് ചെയ്യാൻ നെയ്യ് ഉപയോഗിക്കാം. ഇത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയുന്നു. 

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme